കോൺഗ്രസിന് സംഘപരിവാർ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയെയും സി.പി.എം നേതാക്കളെയും രൂക്ഷമായി വിമർശിച്ച് കെപിസിസി ഉപാധ്യക്ഷൻ വി.ഡി സതീശൻ.

പി. ഗോവിന്ദപിള്ളയേയും കെ.മോഹനേയും പോലുള്ള പ്രതിഭാധനരായ വ്യക്തികൾ ഇരുന്ന ദേശാഭിമാനിയിൽ ഇപ്പോഴുള്ളത് ഏറാൻ മൂളികളും സ്തുതി പാഠകരുമാണെന്ന് വി.ഡി സതീശൻ ഫേസ്‌ബുക്കിൽ പറയുന്നു.

എം.സ്വരാജ് പറഞ്ഞ പിതൃശൂന്യ പത്രപ്രവർത്തനം എന്താണെന്ന് ഇപ്പോഴാണ് മനസിലായത്. കമ്മ്യൂണിസ്റ്റുകാർ തന്നെ ഈ പത്രം കത്തിക്കുന്ന കാലം വിദൂരമല്ലെന്നും വി.ഡി സതീശൻ ഓർമിപ്പിക്കുന്നു. കോൺഗ്രസിനുള്ളിലെ സംഘപരിവാർ മനസെന്ന പേരിലായിരുന്നു ദേശാഭിമാനിയുടെ എഡിറ്റോറിയൽ.

വി.ഡി സതീശൻ ഫേസ്‌ബുക്കിലിട്ട പോസ്റ്റ് താഴെ;