- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിബിഐ പോലുള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്; സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമെന്ന് വിഡി സതീശൻ
മലപ്പുറം: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിബിഐ പോലുള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമാണ്. മാധ്യമങ്ങളിൽ വാർത്ത വന്നതിനു ശേഷമാണ് അന്വേഷണം പ്രഖ്യാപിക്കാൻ പോലും തയാറായത്. മൂന്നു വർഷം മുൻപ് സിപിഎം സംസ്ഥാന- ജില്ലാ നേതൃത്വങ്ങൾക്ക് ബാങ്കിൽ നടക്കുന്ന കൊള്ളയെ കുറിച്ച് അറിയാമായിരുന്നു. എന്നിട്ടും മൂടിവച്ചു. വിജിലൻസ് അന്വേഷണം വേണമെന്ന ശുപാർശയും പൂഴ്‌ത്തി. അത്രയും സ്വാധീനം ഈ കേസിൽ പ്രതികൾക്ക് സിപിഎം നേതൃത്വത്തിലുണ്ടായിരുന്നു.
ജില്ലാ- സംസ്ഥാന നേതൃത്വങ്ങൾ അറിഞ്ഞതിനു ശേഷവും 100 കോടിയുടെ തട്ടിപ്പ് നടന്നു. ഒരു ക്രൈം നടന്നതായി പാർട്ടിയിലെ ഉത്തരവാദിത്വപ്പെട്ട നേതാക്കൾ അറിഞ്ഞിട്ടും പൊലീസിൽ അറിയിച്ചില്ല. ആ ബാധ്യത വിസ്മരിച്ച് പ്രതികളെ രക്ഷിക്കാനാണ് സിപിഎം നേതാക്കൾ ശ്രമിച്ചത്. 350 കോടി രൂപയുടെ തട്ടിപ്പ് പ്രഥമികമായി കണ്ടെത്തിയിട്ടുണ്ട്. മൂന്നു കൊല്ലമായി ഡിപ്പാർട്ട്മെന്റ് തലത്തിലും പാർട്ടി തലത്തിലും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. പിന്നെ എങ്ങനെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തെ വിശ്വസിക്കുന്നത്.
ചീറ്റിപ്പോയത് ശശീന്ദ്രൻ കേസല്ല. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും സ്ത്രീവാദവും നവോത്ഥാന വാദവുമാണ് ഏഴുനിലയിൽ ചീറ്റിപ്പോയത്. ഞങ്ങൾ സ്ത്രീപക്ഷത്താണെന്നും പുരോഗമനവാദികളുമാണെന്ന കാപഠ്യമാണ് ചീറ്റിപ്പോയത്. കോവിഡ് മരണനിരക്കിൽ സർക്കാർ കൃത്രിമം കാട്ടിയിരിക്കുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ മറച്ചുവയ്ക്കുകയാണ്-സതീശൻ പറഞ്ഞു.