വെച്ചൂച്ചിറ: പെരുമ്പാമ്പിനെ കൊന്ന് കറി വച്ച് കഴിച്ചു കൊണ്ട് ചാരായം വാറ്റിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരയാഞ്ഞിലിമൺ പെരിങ്ങാവ് മലയിൽ പ്രസന്നൻ (56), സഹോദരൻ പ്രദീപ്(45) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി നിശാന്തിനിക്ക് കിട്ടിയ രഹസ്യ വിവരമാണ് പ്രതികളെ കുടുക്കിയത്.

30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും പിടിച്ചെടുത്തു. പെരുമ്പാമ്പിന്റെ തലയും തൊലിയും കുഴിച്ചിട്ട സ്ഥലത്തു നിന്നും കണ്ടെടുത്തു. കണമല ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഇവർക്കെതിരെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വാങ്ങി കുടുതൽ അന്വേഷണം നടത്തും.

പെരുമ്പാമ്പിനെ കൊന്ന് മാംസം എടുത്ത ശേഷം തലയും തോലും ഉൾപ്പെടെ പ്രതികൾ കുഴിച്ചിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുഴിച്ചിട്ട സ്ഥലത്ത് നിന്നുമാണ് ഇവ കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികളെ കണമല ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഇതിനു മുൻപും ഇവർ പെരുമ്പാമ്പിനെ കൊന്ന് ഭക്ഷണ മാക്കിയിട്ടുണ്ടോ എന്നത് ഉൾപ്പെടെ അധികൃതർ അന്വേഷിക്കും.

ത്തിന്റെ അടിസ്ഥാനത്തിൽ റാന്നി ഡിവൈഎസ്‌പി ജോർജ് മാത്യുവിന്റെ നിർദ്ദേശപ്രകാരം വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ പി ശ്രീകുമാരൻ നായർ, എസ്ഐമാരായ വിമൽ, അനിൽകുമാർ, കൃഷ്ണൻകുട്ടി, പൊലീസുകാരായ സുമിൽ, ശ്രീജിത്ത്, ജോസൺ എന്നിവരാണ് പ്രതികളെ പിടികൂടിയത്.