- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ വച്ചെന്ന അവസ്ഥയിൽ നടി വേദിക; ഷൂട്ടിങിനിടെയിൽ തമാശയ്ക്ക് പാമ്പിനെ കഴുത്തിലണിഞ്ഞ വീഡിയോ പുറത്ത് വിട്ട് നടി
കൗതുകത്തിനായി പാമ്പിനെ കഴുത്തിലണിഞ്ഞ നടി വേദികയ്ക്ക് കിട്ടിയ പണിയാണ് ഇപ്പോൾ വീഡിയോ വഴി വൈറലാകുന്നത്. വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് കഴുത്തിൽ വച്ച് അവസ്ഥയിലായി എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ് വീഡിയോയിൽ. ഒരു ഷൂട്ടിങ് സെറ്റിലാണ് നടി വേദികയ്ക്ക് അബദ്ധം സംഭവിച്ചത്. പാമ്പു പരിശീലകൻ പെരുമ്പാമ്പിനെ വേദികയുടെ കഴുത്തിൽ അണിയിച്ചു. നിമിഷങ്ങൾ പിന്നിടുന്തോറും നടിക്ക് പേടിയായിത്തുടങ്ങി. എന്നാൽ പാമ്പിനെ മാറ്റാൻ ആരും സഹായിക്കുന്നില്ല. പാമ്പുപരിപാലകനും മടിച്ചുനിൽക്കുന്നു. അതിനെ മാറ്റിത്തരാൻ ഒടുവിൽ വേദിക അപേക്ഷിക്കുകയായിരുന്നു. ഇതിന്റെ രസകരമായ വീഡിയോ വേദിക തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. വേദിക എന്ന നടി മലയാളത്തിൽ മാത്രമല്ല സൗത്ത് ഇന്ത്യയിൽ മുഴുവൻ പ്രശസ്തയാണ്. 2006ൽ മദ്രാസി എന്ന തമിൾ ചിത്രത്തിലൂടെയാണ് വേദിക സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും, കന്നഡയിലുമായി ഒട്ടനേകം ചിത്രങ്ങളുടെ ഭാഗമാകാൻ വേദികയ്ക്ക് സാധിച്ചു. ദിലീപ് നായകനായ ശൃംഗാരവേലനായിരുന്നു വേദികയുട
കൗതുകത്തിനായി പാമ്പിനെ കഴുത്തിലണിഞ്ഞ നടി വേദികയ്ക്ക് കിട്ടിയ പണിയാണ് ഇപ്പോൾ വീഡിയോ വഴി വൈറലാകുന്നത്. വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് കഴുത്തിൽ വച്ച് അവസ്ഥയിലായി എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ് വീഡിയോയിൽ. ഒരു ഷൂട്ടിങ് സെറ്റിലാണ് നടി വേദികയ്ക്ക് അബദ്ധം സംഭവിച്ചത്.
പാമ്പു പരിശീലകൻ പെരുമ്പാമ്പിനെ വേദികയുടെ കഴുത്തിൽ അണിയിച്ചു. നിമിഷങ്ങൾ പിന്നിടുന്തോറും നടിക്ക് പേടിയായിത്തുടങ്ങി. എന്നാൽ പാമ്പിനെ മാറ്റാൻ ആരും സഹായിക്കുന്നില്ല. പാമ്പുപരിപാലകനും മടിച്ചുനിൽക്കുന്നു. അതിനെ മാറ്റിത്തരാൻ ഒടുവിൽ വേദിക അപേക്ഷിക്കുകയായിരുന്നു. ഇതിന്റെ രസകരമായ വീഡിയോ വേദിക തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
വേദിക എന്ന നടി മലയാളത്തിൽ മാത്രമല്ല സൗത്ത് ഇന്ത്യയിൽ മുഴുവൻ പ്രശസ്തയാണ്. 2006ൽ മദ്രാസി എന്ന തമിൾ ചിത്രത്തിലൂടെയാണ് വേദിക സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും, കന്നഡയിലുമായി ഒട്ടനേകം ചിത്രങ്ങളുടെ ഭാഗമാകാൻ വേദികയ്ക്ക് സാധിച്ചു. ദിലീപ് നായകനായ ശൃംഗാരവേലനായിരുന്നു വേദികയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം. പിന്നീട് കസിൻസ് എന്ന ചിത്രത്തിലൂടെയാണ് വേദിക വീണ്ടും മലയാളത്തിൽ തിളങ്ങിയത്. ഇപ്പോൾ തെലുങ്ക്, തമിൾ ചിത്രങ്ങളുടെ തിരക്കിലാണ് വേദിക.
