- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടി വിശുദ്ധർ വീഡിയോ മത്സരത്തിൽ വിജയിച്ചവർക്ക് പുരസ്കാരങ്ങൾ നൽകി
ഡിട്രോയിറ്റ്: സെന്റ് മേരീസ്‌ക്നാനായ കത്തോലിക്കാ ഇടവകയിൽ നിന്ന് ഷിക്കാഗോ രൂപത,ക്നാനായ റീജിയൻ ലിറ്റിൽ ഫ്ലവർ മിഷൻ ലീഗിന്റെയും, ഇൻഫന്റ് മിനിസ്ട്രിയുടെയും നേത്രത്വത്തിൽ സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ചു നടത്തിയ കുട്ടി വിശുദ്ധർ വീഡിയോ മത്സരത്തിൽ വിജയിച്ചവർക്കു ജനുവരി 10 ഞായറാഴ്‌ച്ച വി.കുബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. ജോസഫ് ജെമി പുതുശ്ശേരിൽ, കൈക്കാരൻതോമസ് ഇലക്കാട്ട്, ഡിആർഇ ബിജു തേക്കിലക്കാട്ടിൽ വിജയികൾക്ക് സമ്മാനം നൽകി.
ലിറ്റിൽ ഫ്ലവർമിഷൻ ലീഗിന്റെ നേത്രത്വത്തിൽ നടത്തിയ മത്സരത്തിൽ 88 കുട്ടികൾ പങ്കെടുക്കുകയും അതിൽ ഡിട്രോയിറ്റ് സെമേരീസ് ഇടവകയിൽ നിന്നും ഹെലൻ ജോബി മംഗലത്തേട്ട് ഒന്നാം സ്ഥാനം പങ്കിടുകയും ,ക്രിസ്റ്റഫർ സ്റ്റീഫൻ താന്നിക്കുഴിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു . ഇൻഫന്റ് മിനിസ്ട്രിയുടെ നേത്രത്വത്തിൽനടത്തിയ മത്സരത്തിൽ 147 കുട്ടികൾ പങ്കെടുക്കുകയും അതിൽ ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവകയിൽ നിന്നും ജോൺ പോൾ മാത്യൂസ് കണ്ണച്ചാൻപറമ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .