- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണി കപട രാഷ്ട്രീയ സദാചാരത്തിന്റെ അപ്പോസ്തലൻ; ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും ഗുരു കെ എം ജോർജ്ജ് നെഞ്ചുപൊട്ടിമരിക്കാൻ കാരണം മാണിയെന്നും വീക്ഷണത്തിന്റെ വിമർശനം; കേരളാ കോൺഗ്രസിന്റെ പ്രിതിഛായയ്ക്ക് കോൺഗ്രസ് പത്രത്തിന്റെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: മാണി കപട രാഷ്ട്രീയ സദാചാരത്തിന്റെ അപ്പോസ്തലനാണെന്നു വീക്ഷണം മുഖപത്രം. യുഡിഎഫിനൊപ്പം നിന്ന് എൽഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ നോക്കിയതിനെയാണ് കോൺഗ്രസ് മുഖ പത്രം വിമർശിക്കുന്നത്. മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും വീക്ഷണം മാണിയെന്ന മാരണം എന്ന തലക്കെട്ടോടെ നൽകിയ മുഖപത്രത്തിൽ പറയുന്നു. യുഡിഎഫിന്റെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന ധാരണ തെറ്റാണെന്നും അതിന്റെ പേരിൽ ഇനി കാത്തിരിക്കേണ്ടെന്നും ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേരളാകോൺഗ്രസ് എമ്മിന്റെ മുഖപത്രമായ പ്രതിഛായയിൽ മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തു കൊണ്ട് എൽഡിഎഫ് നേതാക്കൾ കെ എം മാണിയെ സമീപിച്ചതായി വെളിപ്പെടുത്തൽ പുറത്തുവന്നത്. മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും ഗുരു കെ എം ജോർജ്ജ് നെഞ്ചുപൊട്ടിമരിക്കാൻ കാരണം കെഎം മാണിയെന്നും ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്്. മുന്നണിക്കകത്ത് നിന്നു തർക്കിച്ചും കലഹിച്ചും വിലപേശിയും അർഹമായ പലതും നേടിയ കെ എം മാണി രാഷ്ട്രീയ സത്യ സന്ധതയും മര്യാദയും തൊട്ടു തീണ്ട
തിരുവനന്തപുരം: മാണി കപട രാഷ്ട്രീയ സദാചാരത്തിന്റെ അപ്പോസ്തലനാണെന്നു വീക്ഷണം മുഖപത്രം. യുഡിഎഫിനൊപ്പം നിന്ന് എൽഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ നോക്കിയതിനെയാണ് കോൺഗ്രസ് മുഖ പത്രം വിമർശിക്കുന്നത്. മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും വീക്ഷണം മാണിയെന്ന മാരണം എന്ന തലക്കെട്ടോടെ നൽകിയ മുഖപത്രത്തിൽ പറയുന്നു.
യുഡിഎഫിന്റെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന ധാരണ തെറ്റാണെന്നും അതിന്റെ പേരിൽ ഇനി കാത്തിരിക്കേണ്ടെന്നും ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേരളാകോൺഗ്രസ് എമ്മിന്റെ മുഖപത്രമായ പ്രതിഛായയിൽ മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തു കൊണ്ട് എൽഡിഎഫ് നേതാക്കൾ കെ എം മാണിയെ സമീപിച്ചതായി വെളിപ്പെടുത്തൽ പുറത്തുവന്നത്.
മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും ഗുരു കെ എം ജോർജ്ജ് നെഞ്ചുപൊട്ടിമരിക്കാൻ കാരണം കെഎം മാണിയെന്നും ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്്. മുന്നണിക്കകത്ത് നിന്നു തർക്കിച്ചും കലഹിച്ചും വിലപേശിയും അർഹമായ പലതും നേടിയ കെ എം മാണി രാഷ്ട്രീയ സത്യ സന്ധതയും മര്യാദയും തൊട്ടു തീണ്ടാത്ത രാഷ്ട്രീയക്കാരനാണെന്നും കേരളാ കോൺഗ്രസിന്റെ ചരിത്രത്തിൽ മാണിയുടെ വിഷക്കൊമ്പു കൊണ്ടുള്ള കുത്തേൽക്കാത്ത ഒരു നേതാവും ഉണ്ടാകില്ലെന്നും സ്ഥാപക നേതാവ് കെ എം ജോർജ്ജ് മുതൽ പിസി ജോർജ്ജ് വരെ അത് അനുഭവിച്ചവരാണെന്നും പത്രം ആരോപിക്കുന്നുണ്ട്.
എൽഡിഎഫ് വെച്ചു നീട്ടിയ മുഖ്യമന്ത്രി പദം യുഡിഎഫ് ഐക്യത്തിന് വേണ്ടി ഉപേക്ഷിച്ച മാണിക്ക് കോൺഗ്രസ് നൽകിയ പ്രതിഫലം ബാർക്കോഴ കേസായിരുന്നെന്ന് നേരത്തേ പ്രതിഛായ മുഖപ്രസംഗം എഴുതിയിരുന്നു. മാണിയെ വീഴ്‌ത്തിയാൽ ശക്തിപ്പെടുമെന്നാണ് കോൺഗ്രസ് കരുതിയിരുന്നതെന്നും പ്രതിഛായ പറഞ്ഞിരുന്നു. സി.പി.എം നേതാവ് ജി സുധാകരന്റെ വെളിപ്പെടുത്തിലിന് പിന്നാലെയായിരുന്നു പ്രതിഛായയിൽ മുഖപ്രസംഗം വന്നത്. ഇതിനുള്ള മറുപടിയുമായിട്ടാണ് ശനിയാഴ്ച വീക്ഷണവും പുറത്തുവന്നിരിക്കുന്നത്.