- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരു വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്; പരസ്യപ്പെടുത്തുക, കോവിഡ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസ്സും മരിച്ച തീയതിയുംവച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതൽ പേരും വയസ്സും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണു തീരുമാനം.
ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ വെള്ളിയാഴ്ച മുതൽ ഇത് പ്രസിദ്ധീകരിക്കും. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നിർദ്ദേശം നൽകിയത്. കോവിഡ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചവയാണ് പരസ്യപ്പെടുത്തുന്നത്. 2020 ഡിസംബറിലാണ് മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിടുന്നത് അവസാനിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ
Next Story