തിരുവനന്തപുരം: കോവിഡിൽ അമ്മയെയും മുത്തച്ഛനെയും നഷ്ടപ്പെട്ട 9 മാസം പ്രായമായ സഞ്ജനയെ സർക്കാർ സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇടുക്കി കട്ടപ്പന ആനക്കുഴിയിലെ 3 കുട്ടികളെയും സംരക്ഷിക്കും

ഇവരെ വനിതാ ശിശുവികസന വകുപ്പ് പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തും. ഇവരുടെ വീട്ടുകാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി പറഞ്ഞു.

സഞ്ജനയുടെ അമ്മ ജയന്തി ജൂൺ അഞ്ചിന് കോവിഡ് ബാധിച്ച് മരിച്ചു.തുടർന്ന് മുത്തശ്ശി വൽസലയുടെ സംരക്ഷണത്തിലാണ് കുട്ടി. ഒരാഴ്ചയ്ക്കു ശേഷം ജയന്തിയുടെ അച്ഛൻ ജയന്തനും കോവിഡ് ബാധിച്ച് മരിച്ചു. മരപ്പണിക്കാരനായ ജയന്തന്റെ വരുമാനത്തിലാണ് കുടുബം കഴിഞ്ഞിരുന്നത്.