തിരുവനന്തപുരം: ദൃശ്യമാദ്ധ്യമ മേഖലയിലെ ജീവനക്കാർക്ക് വേണ്ടി നിയമസഭയിൽ ശബ്ദമുയർത്തി വീണാ ജോർജ്ജ് എംഎൽഎ. പല ചാനലുകളിലും തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം പോലും നൽകാത്ത അവസ്ഥ സംജാതമായ വേളയിലാണ് മുൻ മാദ്ധ്യമപ്രവർത്തക കൂടിയായ വീണ ചാനൽ ജീവനക്കാർക്ക് വേണ്ടി ശബ്ദമുയർത്തിയത്. ദൃശ്യമാദ്ധ്യമ സ്ഥാപനങ്ങളിൽ ജീവനക്കാർക്കു കൃത്യമായി ശമ്പളം കൊടുക്കുന്നുണ്ടോയെന്നു മതിയായ സൗകര്യങ്ങൾ മാനേജ്‌മെന്റുകൾ നൽകുന്നുണ്ടോയെന്നും തൊഴിൽ വകുപ്പു പരിശോധിക്കണമെന്നായിരുന്നു വീണയുടെ ശ്രദ്ധക്ഷണിക്കൽ.

ഏറെക്കാലം മാദ്ധ്യമപ്രവർത്തകയായിരുന്ന വീണാ ജോർജ് സ്വന്തം അനുഭവത്തിന്റെ കൂടി വെളിച്ചത്തിലായിരുന്നു വിഷയം സഭയിലെത്തിച്ചത്. ഇന്ത്യാവിഷനിൽ ചീഫ് ന്യൂസ് എഡിറ്ററായിരുന്ന വീണ ടിവി ന്യൂ ചാനലിൽ എക്‌സിക്യുട്ടീവ് എഡിറ്ററുമായിരുന്നു. ഇരു സ്ഥാപനങ്ങളും ജീവനക്കാരെ ദുരിതത്തിലാക്കിയും മാസങ്ങളുടെ ശമ്പളം കുടിശികവരുത്തിയുമാണ് അടച്ചുപൂട്ടിയത്. ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്ദമാണ് മാദ്ധ്യമങ്ങളെന്നു പറഞ്ഞാണ് വീണ സബ്മിഷൻ അവതരിപ്പിച്ചത്. അനീതിക്കും അസമത്വത്തിനും എതിരേ ശബ്ദമുയർത്തേണ്ടവരാണ് മാദ്ധ്യമപ്രവർത്തകർ. തൊഴിലിടങ്ങളിലെ ചൂഷണങ്ങളെക്കുറിച്ചു റിപ്പോർട്ട് ചെയ്യേണ്ടവരാണു മാദ്ധ്യമപ്രവർത്തകർ. പാടത്തും പറമ്പിലുമുള്ള അസമത്വങ്ങളിൽ തുടങ്ങി തുണിക്കടകളിലെയും ആശുപത്രികളിലെയും തൊഴിൽ പീഡനങ്ങളെക്കുറിച്ചു റിപ്പോർട്ട് ചെയ്യുന്നവരാണ്. സ്വന്തം തൊ!ഴിലിടത്തിലെ ചൂഷണങ്ങളെയും അവകാശ ലംഘനങ്ങളെക്കുറിച്ചും ശബ്ദമുയർത്താതെ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോ!ഴുള്ളതെന്നും വീണാ ജോർജ് പറഞ്ഞു.

15 വർഷം കൊണ്ട് വിപ്ലവകരമായ മാറ്റമുണ്ടായ ഒരു തൊഴിൽമേഖലയാണ് ദൃശ്യമാദ്ധ്യമങ്ങളിലേത്. ഏഴ് മുഴുവൻ സമയ വാർത്താ ചാനലുകളും മുപ്പത്തഞ്ചോളം മറ്റു ചാനലുകളുമുണ്ട്. പതിനായിരക്കണക്കിനു പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർട്ടിയുടെ മുഖപത്രത്തിലെ ജീവനക്കാർക്കു മാസങ്ങളായി ശമ്പളം മുടങ്ങുന്നു. ദൃശ്യമാദ്ധ്യമരംഗത്തു പല ചാനലുകളും അടച്ചുപൂട്ടി. പല ചാനലുകളും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്. പല കോർപറേറ്റുകളും ദൃശ്യമാദ്ധ്യമരംഗത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്. വർക്കിങ് ജേണലിസ്റ്റ് ആക്ടിന്റെ പരിധിയിൽ ദൃശ്യമാദ്ധ്യമപ്രവർത്തകർ വരുന്നില്ല. അതിനാൽ വേജ് ബോർഡ് പരിധിയിൽ വരുന്നില്ല.

വേജ് ബോർഡ് നിർജേശം നടപ്പാക്കാത്ത സ്ഥാപനങ്ങളുണ്ട്. കരാർ നിയമനങ്ങളിലലൂടെ വേജ് ബോർഡ് നൽകാത്തവരുണ്ട്. ദൃശ്യമാദ്ധ്യമരംഗത്തു മണിക്കൂറുകൾ ജോലി ചെയ്യണം. തത്വദീക്ഷയില്ലാതെ സ്ഥലം മാറ്റമുണ്ട്. നീതിപൂർവമല്ലാത്ത ഷിഫ്റ്റുകളുണ്ട്. അതിനാൽ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെട്ട വിദഗ്ധ സമിതിയെ നിയോഗിച്ച്‌ േകരളത്തിലെ ദൃശ്യമാദ്ധ്യമപ്രവർത്തകരുടെ പ്രശ്‌നങ്ങൾ പഠിക്കണമെന്നും ദൃശ്യമാദ്ധ്യമപ്രവർത്തകരെ വേജ്‌ബോർഡിൽ ഉൾപ്പെടുത്താൻ വർക്കിങ് ജേണലിസ്റ്റ് ആക്ട് പരിഷ്‌കരിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം നൽകണംമെന്നും പെൻഷനുകൾ മാദ്ധ്യമപ്രവർത്തകർക്കു പുതുക്കി നൽകണമെന്നുമാണ് വീണാ ജോർജ് ആവശ്യപ്പെട്ടത്.

വീണയ്്ക്ക് മറുപടി നല്കിയ മുഖ്യമന്ത്രി ദൃശ്യമാദ്ധ്യമങ്ങളിലെ തൊഴിലാളി വിരുദ്ധ നടപടികളെ കുറിച്ച് പരിശോധിച്ചു വരികയാണെന്നും ഇത് പരിഹരിക്കുമെന്നും വ്യക്തമാക്കി. സ്ഥാപനങ്ങളിലെ തൊ!ഴിലാളി വിരുദ്ധ നടപടികൾ പരിശോധിക്കാൻ തൊ!ഴിൽവകുപ്പിനു നിർദ്ദേശം നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൃശ്യമാദ്ധ്യമരംഗത്തുള്ളവർക്കു തൊ!ഴിൽ അരക്ഷിതാവസ്ഥയുള്ളതായി പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. മാദ്ധ്യമപ്രവർത്തകർക്കു സ്വന്തം കാര്യം പറയാൻ കഴിയാത്ത അവസ്ഥയുണ്ട്. പലയിടങ്ങളിലും കുറഞ്ഞ തുകലഭിക്കുന്നുണ്ട്. വേജ് ബോർഡില്ല.

തൊഴിൽ സമയ ക്രമീകരണം ഇല്ല. മാദ്ധ്യമപ്രവർത്തകർക്കും മറ്റു ജീവനക്കാർക്കും വളരെക്കൂടുതൽ സമയം ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാക്കും. ഇത് ജീവനക്കാരെ മാനസികമായും ശാരീരികമായും അലട്ടുന്നുണ്ട്. പലപ്പോഴും അധികസമയം ജോലി ചെയ്യുന്നതിന് അധികവേതനം ലഭിക്കാറില്ലെന്നും ആക്ഷേപമുണ്ട്. കൃത്യമായ സമയക്രമം ഏർപ്പെടുത്തുന്നതു പരിഗണിക്കണം. സ്ത്രീജീവനക്കാർക്ക് അടക്കം ജോലി സാഹചര്യങ്ങൾ ഇല്ലെന്നാണ മനസിലാക്കുന്നത്. മാദ്ധ്യമ സ്ഥാപനങ്ങളിലെ തൊ!ഴിൽ വേതനം എന്നിവ സംബന്ധിച്ച് തൊ!ഴിൽവകുപ്പിന്റെ കാര്യക്ഷമമായ നിരീക്ഷണത്തിനു സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.