- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ(എം) ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ആന്റണി ജോണും വീണാ ജോർജ്ജും സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിൽ; ഇടതുമുന്നണിയിലെ ഭൂരിപക്ഷം വരുന്ന സഗൗരവക്കാർക്കിടയിൽ ദൈവനാമത്തെ കൂട്ടുപിടിച്ച് വി ശശിയും കെ ടി ജലീലും പി ടി എം റഹീമും
തിരുവനന്തപുരം: ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്താൽ അത് വിവാദമാകുന്ന ഒരു കാലം സിപിഎമ്മിലുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാരെന്നാൽ അവിശ്വാസികളാണെ പൊതുബോധം ഉണ്ടായിരുന്ന കാലമായിരുന്നു അത്. എന്നാൽ, അതിന് ശേഷമാണ് ഈ ബോധത്തിന് മാറ്റം വരുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ മതപരിപാടികൾ സംഘടിപ്പിക്കുന്നത് പോലുമുണ്ടായി. ശ്രീകൃഷ്ണ ജയന്തി അടക്കം സിപിഎമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഇത്തവണ നിയമസഭയിലേക്ക് പാർട്ടി ചിഹ്നത്തിൽ വിജയിച്ചു കയറിയ രണ്ട് അംഗങ്ങൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ശ്രദ്ധേയരായി. ആറന്മുളയിൽ നിന്നും മത്സരിച്ചു വിജയിച്ച മാദ്ധ്യമപ്രവർത്തക വീണ ജോർജ്ജും, കോതമംഗലത്തു നിന്നും വിജയിച്ച ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ ആന്റണി ജോണുമാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. സിപിഎമ്മിലെ ബഹുഭൂരിപക്ഷം അംഗങ്ങളും സഗൗരവ പ്രതിജ്ഞ ചെയ്തിടത്താണ് അരിവാൾ ചുറ്റിക ചിഹ്നത്തിൽ വിജയിച്ച ഇരുവരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഓർത്തഡോക്‌സ് സഭാ സെക്രട്ടറിയുടെ ഭാര്യയായ വീണാ ജോർജ്ജിന്റെ വിജയത്തിൽ അവകാശവാദം ഉന്നയിച്ചു സഭ രംഗത്ത
തിരുവനന്തപുരം: ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്താൽ അത് വിവാദമാകുന്ന ഒരു കാലം സിപിഎമ്മിലുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാരെന്നാൽ അവിശ്വാസികളാണെ പൊതുബോധം ഉണ്ടായിരുന്ന കാലമായിരുന്നു അത്. എന്നാൽ, അതിന് ശേഷമാണ് ഈ ബോധത്തിന് മാറ്റം വരുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ മതപരിപാടികൾ സംഘടിപ്പിക്കുന്നത് പോലുമുണ്ടായി. ശ്രീകൃഷ്ണ ജയന്തി അടക്കം സിപിഎമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഇത്തവണ നിയമസഭയിലേക്ക് പാർട്ടി ചിഹ്നത്തിൽ വിജയിച്ചു കയറിയ രണ്ട് അംഗങ്ങൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ശ്രദ്ധേയരായി. ആറന്മുളയിൽ നിന്നും മത്സരിച്ചു വിജയിച്ച മാദ്ധ്യമപ്രവർത്തക വീണ ജോർജ്ജും, കോതമംഗലത്തു നിന്നും വിജയിച്ച ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ ആന്റണി ജോണുമാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.
സിപിഎമ്മിലെ ബഹുഭൂരിപക്ഷം അംഗങ്ങളും സഗൗരവ പ്രതിജ്ഞ ചെയ്തിടത്താണ് അരിവാൾ ചുറ്റിക ചിഹ്നത്തിൽ വിജയിച്ച ഇരുവരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഓർത്തഡോക്‌സ് സഭാ സെക്രട്ടറിയുടെ ഭാര്യയായ വീണാ ജോർജ്ജിന്റെ വിജയത്തിൽ അവകാശവാദം ഉന്നയിച്ചു സഭ രംഗത്തെത്തിയപ്പോൾ ഇതിനെ നിഷേധിക്കുന്ന നിലപാടാണ് വീണ സ്വീകരിച്ചിരുന്നത്. വീണയുടെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയും വിവാദങ്ങൾ ഉരുത്തിരിഞ്ഞിരുന്നു. എന്നാൽ, അട്ടിമറി വിജയത്തോടെ ആരോപണങ്ങളെ പ്രതിരോധിക്കാൻ വീണക്കായി.
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ആന്റണി ജോൺ ഡിവൈഎഫ് നേതാവ് കൂടിയായിരുന്നു. പാർട്ടി ചിഹ്നത്തിൽ വിജയിച്ച ആന്റണി അതുകൊണ്ട് തന്നെ ദൈവനാമത്തിൽ പ്രതിജ്ഞ ചൊല്ലിയത് കൗതുകമായി. അതേസമയം സിപിഐയിൽ നിന്നും വി ശശി ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മറ്റെല്ലാ സിപിഐ സ്ഥാനാർത്ഥികളും സഗൗരവ പ്രതിജ്ഞ കൈക്കൊണ്ട സമയത്തായിരുന്നു ശശി ദൈവനാമത്തെ കൂട്ടു പിടിച്ചത്. ദേവികുളം എംഎൽഎ രാജേന്ദ്രനും കൊടുവള്ളിയിൽ നിന്നും വിജയിച്ച് കാരാട്ട് അബ്ദുൾ റസാഖും മണ്ഡലത്തിലെ ജനങ്ങളുടെ പേരിലാണ് സത്യപ്രതിജ്ഞ ചൊല്ലിയതെന്നതും ശ്രദ്ധേയമായി.
സിപിഐ(എം) സ്വതന്ത്രരായി വിജയിച്ച പി ടി എ റഹീം, കെ ടി ജലീൽ എന്നിവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായ പട്ടാമ്പിയിൽ നിന്നുള്ള സിപിഐക്കാരൻ മുഹമ്മദ് മുഹ്സിൻ, കൊല്ലത്ത് നിന്നുള്ള സിപിഐഎം എംഎൽഎ മുകേഷ് എന്നിവർ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ ബി ഗണേശ് കുമാർ, മാത്യു ടി തോമസ്, കന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
സഭയിലെ 140 പേരിൽ 44 പുതുമുഖങ്ങളുണ്ട്. ഇതിൽ മൂന്നു പേർ വനിതകളാണ്. 83 പേർ സിറ്റിങ് എംഎൽഎമാരും. 13 പേർ ഇടവേളക്കു ശേഷം വീണ്ടും എത്തുന്നവരും. ചരിത്രത്തിൽ ആദ്യമായി കേരള നിയമസഭയിലേക്ക് ഒരു ബിജെപി അംഗം എത്തിയെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.