- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാവിഷൻ വിട്ട വീണ ജോർജ് ഇനി ടിവി ന്യൂവിനൊപ്പം; പ്രതിസന്ധി പരിഹരിച്ച് മുഖം മിനുക്കാനുള്ള ശ്രമത്തിൽ ചാനൽ
കൊച്ചി: ഇന്ത്യാവിഷൻ ചാനലിലെ പ്രമുഖ വാർത്താ അവതാരകയായിരുന്ന വീണ ജോർജ് ടിവി ന്യൂവിൽ ജോലിയിൽ പ്രവേശിച്ചു. എക്‌സിക്യൂട്ടീവ് എഡിറ്ററായാണ് വീണ ടിവി ന്യൂവിൽ എത്തിയത്. പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ടിവി ന്യൂവിന്റെ പുനരുദ്ധാരണ പരിപാടികളുടെ ഭാഗമായാണ് ഈ നീക്കം. പ്രതിസന്ധികളെല്ലാം പരിഹരിച്ച് ചാനലിന് പ
കൊച്ചി: ഇന്ത്യാവിഷൻ ചാനലിലെ പ്രമുഖ വാർത്താ അവതാരകയായിരുന്ന വീണ ജോർജ് ടിവി ന്യൂവിൽ ജോലിയിൽ പ്രവേശിച്ചു. എക്‌സിക്യൂട്ടീവ് എഡിറ്ററായാണ് വീണ ടിവി ന്യൂവിൽ എത്തിയത്.
പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ടിവി ന്യൂവിന്റെ പുനരുദ്ധാരണ പരിപാടികളുടെ ഭാഗമായാണ് ഈ നീക്കം. പ്രതിസന്ധികളെല്ലാം പരിഹരിച്ച് ചാനലിന് പുതിയ മുഖം നൽകാനൊരുങ്ങുകയാണ് പ്രധാന നിക്ഷേപകരായ കേരള ചേമ്പർ ഓഫ് കൊമേഴ്‌സ്.
ഇതിന്റെ ഭാഗമായാണ് വീണ ചാനലിൽ എത്തിയത്. അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച വീണ കൈരളി ചാനലിലാണ് മാദ്ധ്യമപ്രവർത്തനത്തിനു തുടക്കം കുറിച്ചത്. പിന്നീട് മനോരമ ന്യൂസിൽ വാർത്താ അവതാരകയായി. ഇന്ത്യാവിഷനും തൊഴിൽ പ്രതിസന്ധികളിൽപെട്ടതോടെയാണ് വീണ പുതിയ താവളം തേടിയത്.
ഇന്ത്യാവിഷനിലെ മാദ്ധ്യമപ്രവർത്തകനായിരുന്ന സെബിൻ പൗലോസാണ് ടിവി ന്യൂവിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ. ഇവരുൾപ്പെടുന്ന യുവതലമുറയെ ഉപയോഗിച്ച് ചാനലിന് പുതിയ മുഖം നൽകാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.
ടിവി ന്യൂവിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും സിഇഒയുമായിരുന്ന ഭഗത് ചന്ദ്രശേഖറും ഇന്ത്യാവിഷനിൽ നിന്നാണ് ടിവി ന്യൂവിൽ എത്തിയിരുന്നത്. തൊഴിലാളികളും മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നേരത്തേ തന്നെ ഭഗത് സ്ഥാപനം വിട്ടു.
ചാനലിൽ ഒരു മാസത്തോളമായി വാർത്താ ബുള്ളറ്റിനുകൾ മുടങ്ങിയിരിക്കുകയാണ്. മൂന്ന് മാസത്തിനുള്ളിൽ പ്രതിസന്ധികളെല്ലാം പരിഹരിച്ച് പുതിയ രൂപത്തിൽ അവതരിപ്പിക്കാനാണ് നിക്ഷേപകരുടെ നീക്കം. ഇതിനായി പുതിയ നിക്ഷേപകരെ കണ്ടെത്തിയതായും സൂചനയുണ്ട്.