- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി ശശീന്ദ്രൻ ശ്രമിച്ചതായി മാധ്യമങ്ങളിൽ വന്ന വാർത്ത അതീവ ഗൗരവമേറിയതും ഞെട്ടിപ്പിക്കുന്നതും; ഗവർണ്ണർക്കും വനിതാ കമ്മീഷനും പരാതി നൽകി വീണാ എസ് നായർ

തിരുവനന്തപുരം: കൊല്ലത്തെ പ്രാദേശിക എൻസിപി നേതാവിന്റെ മകൾ , ജി പത്മാകരൻ എന്ന വ്യക്തിക്കെതിരെ നൽകിയ സ്ത്രീ പീഡന പരാതിയിൽ അന്വേഷണം നടത്തി സ്ത്രീപീഡകനെതിരെയും പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച മന്ത്രിക്കെതിരെയും നിയമപരമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ വീണ എസ് നായർ വനിതാ കമ്മീഷന് പരാതി നൽകി. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും പരാതി നൽകിയിട്ടുണ്ട്.
കൊല്ലത്തെ പ്രാദേശിക എൻസിപി നേതാവിന്റെ മകൾ , ജി പത്മാകരൻ എന്ന വ്യക്തിക്കെതിരെ നൽകിയ സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ പ്രേരിപ്പിച്ച മന്ത്രി എ.കെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ടാണ് അഡ്വ വീണ എസ് നായർ ഗവർണർക്കു കത്ത് നൽകിയത്. ഒരു മന്ത്രി തന്നെ സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിക്കുന്നത് കേട്ട് കേൾവിയില്ലാത്തതും ഇന്ത്യൻ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങൾക്കും എതിരാണ്. ധാർമികമായും നിയമപരമായും ഈ മന്ത്രിക്കു തൽസ്ഥാനത്തു തുടരാൻ അവകാശമില്ല.സംസ്ഥാനത്തെ സ്ത്രീകളുടെ ആകെ അഭിമാനം ഉയർത്തിപ്പിടിക്കാൻ മന്ത്രിയെ പുറത്താക്കാൻ ഗവർണർ മുൻകൈ എടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു
വനിതാ കമ്മീഷൻ മുൻപാകെ അഡ്വ വീണ എസ് നായർ സമർപ്പിച്ച പരാതി
കേരളത്തിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യം കമ്മീഷന്റെ ശ്രദ്ധയിൽപെട്ടുകാണുമല്ലോ . ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ സ്ത്രീ പീഡന കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ കാഴ്ചയാണ് ഇന്ന് കേരള സമൂഹം കണ്ടത്.
കൊല്ലത്തെ പ്രാദേശിക എൻസിപി നേതാവിന്റെ മകൾ , ജി പത്മാകരൻ എന്ന വ്യക്തിക്കെതിരെ നൽകിയ സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ശ്രമിച്ചതായി മാധ്യമങ്ങളിൽ വന്ന വാർത്ത അതീവ ഗൗരവമേറിയതും ഞെട്ടിപ്പിക്കുന്നതുമാണ് . മന്ത്രി നേരിട്ട് പീഡനത്തിന് ഇരയായ കുട്ടിയുടെ അച്ഛനെ വിളിച്ചു ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്ന ഫോൺ റെക്കോർഡിങ് കേരളത്തിലെ പ്രമുഖ ചാനലുകൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. പ്രസ്തുത വാർത്തയുടെ വിഡിയോയും, കുട്ടിയുടെ അച്ഛന്റെ വെളിപ്പെടുത്തലും ഇതോടൊപ്പം ഡിജിറ്റൽ തെളിവുകളായി സമർപ്പിക്കുന്നു.
പെൺകുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്ന കുട്ടിയുടെ പരാതി ജൂൺ മാസത്തിൽ പൊലീസിൽ നൽകി എന്നാണ് അറിയാൻ സാധിച്ചത്. ജൂണിൽ പരാതി നൽകിയിട്ടും സംഭവത്തിൽ ഇതുവരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. യുവതിയുടെ പേരിൽ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.
പ്രസ്തുത വിഷയത്തിൽ അന്വേഷണം നടത്തി സ്ത്രീപീഡകനെതിരെയും പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച മന്ത്രിക്കെതിരെയും നിയമപരമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യണമെന്ന് അപേക്ഷിക്കുന്നു

