- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും വരുമോ 'ഗാന്ധി'?
ഭാരതഭൂവിന് മോചനമേകുവാൻ പാരിതിൽ പിറവിയെടുത്തവനെഗാന്ധിജീയവിടുത്തെ നാമധേയം കേൾക്കെശാന്തി നിറയുന്നെൻ മാനസത്തിൽ ആലംബഹീനരാം മാനവർക്കെന്നുംആശ്രയമായ മഹാത്മാവേഅഹിംസതൻ അവതാരമായിരുന്നെങ്കിലുംധീരനായുള്ളോരു കർമ്മയോഗി സാത്ത്വികനായൊരു സത്യാന്വേഷിസത്യാഗ്രഹമാം വിദ്യയാലെവെള്ളക്കാരം കടലുകടത്തിവരുതിയിലാക്കി മതമാത്സര്യത്തെ അഴിമതി, അ
ഭാരതഭൂവിന് മോചനമേകുവാൻ
പാരിതിൽ പിറവിയെടുത്തവനെ
ഗാന്ധിജീയവിടുത്തെ നാമധേയം കേൾക്കെ
ശാന്തി നിറയുന്നെൻ മാനസത്തിൽ
ആലംബഹീനരാം മാനവർക്കെന്നും
ആശ്രയമായ മഹാത്മാവേ
അഹിംസതൻ അവതാരമായിരുന്നെങ്കിലും
ധീരനായുള്ളോരു കർമ്മയോഗി
സാത്ത്വികനായൊരു സത്യാന്വേഷി
സത്യാഗ്രഹമാം വിദ്യയാലെ
വെള്ളക്കാരം കടലുകടത്തി
വരുതിയിലാക്കി മതമാത്സര്യത്തെ
അഴിമതി, അന്യായം, അക്രമങ്ങൾ
അരങ്ങ് വാഴുന്നോരി വേളയിൽ
അടിമകളാക്കുന്നു ഞങ്ങൾ വീണ്ടും
അഗതിയാം ഞങ്ങൾതൻ രക്ഷകനായി.
N P Gireesh (MA, MA, M.Com, LL.M, MBL)
www.kalayumkavithayum.blogspot.com
Facebook Name : Giridharan NP Gireesh
Ph: 9847431710
Next Story