- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേകവരുടെ വേഷത്തിൽ പുറം തിരിഞ്ഞ് നില്ക്കുന്ന കുനാൽ കപൂർ;ജയരാജ് ചിത്രം വീരത്തിന്റെ ആദ്യ പോസ്റ്റർ പുറത്ത്
നാഷണൽ അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ ജയരാജിന്റെ അടുത്ത മലയാള ചിത്രം വീരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുനൽ കപൂർ ചേകവരാകുന്ന വീരത്തിന്റെ പോസ്റ്ററിൽ ചേകവർ വേഷത്തിൽ കുനൽ കപൂർ പുറംതിരിഞ്ഞു നിൽക്കുന്നതാണ് ഉള്ളത്. ജയരാജ് മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വീരം. ഷേയ്ക്സ്പിയറിന്റെ മക്‌ബത്തിനെ അടിസ്ഥാനമാക്കിയാണു ജയരാജ് വീരമൊരുക്കുന്നത് ചേകവർ ചന്തുവിന്റെ കഥയാണു ചിത്രം പറയുന്നത്. കളരിപ്പയറ്റിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ചിത്രത്തിന്റെ ഫാസ്റ്റ് ലുക്ക് പോസ്റ്ററിൽ നായകന്റെ മുഖം വ്യക്തമല്ല. കുനൽ ട്വിറ്ററിലൂടെ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ സാങ്കേിതിക വിഭാഗം ഹോളിവുഡിൽ നിന്നുള്ള വിദഗ്ദ്ധരാണു കൈകാര്യം ചെയ്യുന്നത്. മക്‌ബത്തിനെ വടക്കൻ കേരളത്തിന്റെ ചരിത്രവുമായി കൂട്ടിയോജിപ്പിച്ചാണു ജയരാജ് വീരമെടുത്തിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളിൽ ഒട്ടുമിക്കവരും പുതുമുഖങ്ങളാണ്. ഹോളിവുഡിൽനിന്നുള്ള സാങ്കേതിക വിദഗ്ധരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിഖ്യാത കൃതികള
നാഷണൽ അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ ജയരാജിന്റെ അടുത്ത മലയാള ചിത്രം വീരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുനൽ കപൂർ ചേകവരാകുന്ന വീരത്തിന്റെ പോസ്റ്ററിൽ ചേകവർ വേഷത്തിൽ കുനൽ കപൂർ പുറംതിരിഞ്ഞു നിൽക്കുന്നതാണ് ഉള്ളത്. ജയരാജ് മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വീരം. ഷേയ്ക്സ്പിയറിന്റെ മക്‌ബത്തിനെ അടിസ്ഥാനമാക്കിയാണു ജയരാജ് വീരമൊരുക്കുന്നത്
ചേകവർ ചന്തുവിന്റെ കഥയാണു ചിത്രം പറയുന്നത്. കളരിപ്പയറ്റിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ചിത്രത്തിന്റെ ഫാസ്റ്റ് ലുക്ക് പോസ്റ്ററിൽ നായകന്റെ മുഖം വ്യക്തമല്ല. കുനൽ ട്വിറ്ററിലൂടെ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ സാങ്കേിതിക വിഭാഗം ഹോളിവുഡിൽ നിന്നുള്ള വിദഗ്ദ്ധരാണു കൈകാര്യം ചെയ്യുന്നത്.
മക്‌ബത്തിനെ വടക്കൻ കേരളത്തിന്റെ ചരിത്രവുമായി കൂട്ടിയോജിപ്പിച്ചാണു ജയരാജ് വീരമെടുത്തിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളിൽ ഒട്ടുമിക്കവരും പുതുമുഖങ്ങളാണ്. ഹോളിവുഡിൽനിന്നുള്ള സാങ്കേതിക വിദഗ്ധരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിഖ്യാത കൃതികളെ അടിസ്ഥാനമാക്കി ജയരാജ് നേരത്തെയും സിനിമകളെടുത്തിട്ടുണ്ട്. ദേശീയ പുരസ്‌കാരം നേടിയ കളിയാട്ടം ഒഥല്ലോയെയും ഒറ്റാൽ ചെക്കോവിന്റെ വങ്കയെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പ്രവാസി മലയാളി ചന്ദ്രമോഹനൻ പിള്ളയാണ് ചിത്രത്തിന്റെ നിർമ്മാതാവ്.