- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിമുരകന്റെ വിജയം: മലയാള സിനിമാ നിർമ്മാണത്തിന്റെ ബജറ്റ് കുത്തനെ ഉയരുന്നു; ജയരാജിന്റെ പുതിയ ചിത്രത്തിന് മുടക്ക് മുതൽ 35 കോടി; പുലിമുരകന് പറ്റാത്ത 100 കോടി നേട്ടം വീരത്തിന് അവകാശപ്പെട്ട് സംവിധായകൻ
കൊച്ചി: മോഹൻലാലിന്റെ പുലി മുരകൻ 100 കോടിയുടെ ക്ലബ്ബിലെത്തുമോ എന്നതാണ് മലയാള സിനിമാ ലോകത്തെ പ്രധാന ചർച്ച ഇപ്പോൾ. രണ്ടാഴ്ച കൊണ്ട് നാൽപ്പത് കോടി നേടിയ പുലിമുരുകന് അതിന് കഴിയുമെന്നാണ് വിലയിരുത്തൽ. അതിനിടെ പുലിമുരുകനെ വെട്ടാൻ പുതിയ സിനിമയെത്തുന്നു. ജയരാജിന്റെ വീരം. ഏതായാലും പുലിമുരുകന്റെ ഒരു റിക്കോർഡ് വീരം തകർത്തു കഴിഞ്ഞു. ഇരുപത്തിയാറ് കോടി ചെലവിട്ട് നിർമ്മിച്ച പുലിമുരുകനെ കടത്തിവെട്ടി മലയാളത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ്് ചിത്രവുമായി സംവിധായകൻ ജയരാജ് എത്തുന്നു. മുപ്പത്തിയഞ്ചുകോടി ചെലവിട്ട് നിർമ്മിക്കുന്ന വീരം എന്ന ആക്ഷൻ ചിത്രം ജയരാജിന്റെ നവരസം പരമ്പരയിലെ അഞ്ചാമത്തേതാണ്. ബോളിവുഡിലെ കുനാൽ കപ്പൂറാണ് വീരത്തിലെ നായകൻ. മലയാളം ,ഇംഗ്‌ളീഷ് ,ഹിന്ദി ഭാഷകളിലായി നവംബറിൽ ചിത്രം പ്രദർശനത്തിനെത്തും. ലോകസിനിമയിലെ മികച്ച സാങ്കേതികപ്രതിഭകൾ അണിയറയിലുള്ള ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങും. നൂറുകോടി ക്‌ളബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ. അതാകും നവരസം പരമ്പരയിലെ തന്റെ അടുത്ത ചിത്രമായ വീരമെന്ന് സംവിധായകൻ ജയരാ
കൊച്ചി: മോഹൻലാലിന്റെ പുലി മുരകൻ 100 കോടിയുടെ ക്ലബ്ബിലെത്തുമോ എന്നതാണ് മലയാള സിനിമാ ലോകത്തെ പ്രധാന ചർച്ച ഇപ്പോൾ. രണ്ടാഴ്ച കൊണ്ട് നാൽപ്പത് കോടി നേടിയ പുലിമുരുകന് അതിന് കഴിയുമെന്നാണ് വിലയിരുത്തൽ. അതിനിടെ പുലിമുരുകനെ വെട്ടാൻ പുതിയ സിനിമയെത്തുന്നു. ജയരാജിന്റെ വീരം. ഏതായാലും പുലിമുരുകന്റെ ഒരു റിക്കോർഡ് വീരം തകർത്തു കഴിഞ്ഞു. ഇരുപത്തിയാറ് കോടി ചെലവിട്ട് നിർമ്മിച്ച പുലിമുരുകനെ കടത്തിവെട്ടി മലയാളത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ്് ചിത്രവുമായി സംവിധായകൻ ജയരാജ് എത്തുന്നു.
മുപ്പത്തിയഞ്ചുകോടി ചെലവിട്ട് നിർമ്മിക്കുന്ന വീരം എന്ന ആക്ഷൻ ചിത്രം ജയരാജിന്റെ നവരസം പരമ്പരയിലെ അഞ്ചാമത്തേതാണ്. ബോളിവുഡിലെ കുനാൽ കപ്പൂറാണ് വീരത്തിലെ നായകൻ. മലയാളം ,ഇംഗ്‌ളീഷ് ,ഹിന്ദി ഭാഷകളിലായി നവംബറിൽ ചിത്രം പ്രദർശനത്തിനെത്തും. ലോകസിനിമയിലെ മികച്ച സാങ്കേതികപ്രതിഭകൾ അണിയറയിലുള്ള ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങും. നൂറുകോടി ക്‌ളബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ. അതാകും നവരസം പരമ്പരയിലെ തന്റെ അടുത്ത ചിത്രമായ വീരമെന്ന് സംവിധായകൻ ജയരാജ് പറയുന്നു. ഞങ്ങളുടെ ഈ സ്വപ്നം നൂറുശതമാനം ശരിയാകുമെന്നു തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ഷേക്‌സ്പിയറിന്റെ മാക്‌ബത്തിന്റെ അനുരൂപമായ വീരത്തിൽ ഗ്രാഫിക്‌സിന് മാത്രം ചെലവിട്ടത് 20 കോടിരൂപയാണ്. ആക്ഷൻ രംഗങ്ങൾ കൈകാര്യംചെയ്തിരിക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ അലൻ പോപ്പിൾടൺ. സൂപ്പർ താരങ്ങളല്ല സാങ്കേതിക മികവാണ് ബിഗ്ബജറ്റ് ചിത്രങ്ങളുടെ വിജയഘടകമെന്ന് ജയരാജൻ പറയുന്നു. 'മോഹൻലാൽ മുമ്പ് അഭിനയിച്ച പല സിനിമകളും ഫ്‌ലോപ്പ് ആയിരുന്നു. പിന്നെ എന്തുകൊണ്ടാണ് പുലിമുരുകനിലേക്ക് ഇത്രയും ആളുകൾ വരുന്നത്. ആ സിനിമയ്‌ക്കൊരു പ്രത്യേകത ഉള്ളതുകൊണ്ടാണ്. കാരണം മികച്ച ടെക്‌നിക്കൽ ക്വാളിറ്റിയാണ് പുലിമുരുകന്റെ വിജയകാരണം. അതുകൊണ്ടാണ് ചിത്രം ഒരാഴ്ചകൊണ്ട് പത്തുകോടി കലക്ട് ചെയ്തതും.' ജയരാജ് പറഞ്ഞു.
ബ്രിക്‌സ് ചലച്ചിത്രമേളയിൽ ജയരാജിന്റെ 'വീരം' ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചിരുന്നു. നവരസങ്ങളുടെ പരമ്പരയിൽ സ്‌നേഹം, ശാന്തം, കരുണം, അത്ഭുതം എന്നിവക്ക് ശേഷം ജയരാജ് ഒരുക്കുന്ന ചിത്രമാണ് വീരം. ഷേക്‌സ്പിയറിന്റെ നോവലുകളെ ആസ്പദമാക്കി തയ്യാറാക്കുന്ന മൂന്നാമത്തെ ചിത്രവും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ തയ്യാറാക്കുന്ന വീരം ഈ വർഷം തന്നെ തമിഴിലും തെലുങ്കിലും പുറത്തിറങ്ങും. ഇതോടൊപ്പം ചൈനീസ്, ജാപ്പനീസ് ഭാഷകളിൽ ഡബ്ബ് ചെയ്യാനും ആലോചനയുണ്ട്. ആയോധനകലയായ കളരിയെ വീരത്തിലൂടെ ആധികാരികമായും ശാസ്ത്രീയമായും ചിത്രീകരിക്കാനാണ് ജയരാജ് ശ്രമിച്ചത്.
നായകനുൾപ്പെടെ പ്രധാന താരങ്ങളെല്ലാം കളരി പരിശീലിച്ചിരുന്നു. കളരി അഭ്യസിക്കാനും ചെയ്യാനും സാധിക്കുന്ന അഭിനേതാക്കളെ കൂടിയാണ് കഥാപാത്രങ്ങളാക്കിയത്. ചിത്രത്തിൽ ആരോമൽ ചേകവരാകുന്നത് ശിവജിത്ത് ആണ്. ചന്ദ്രകലാ ആർട്ട്‌സിന്റെ ബാനറിൽ ചന്ദ്രമോഹൻ പിള്ളയും പ്രദീപ് രാജനും ചേർന്നാണ് നിർമ്മിക്കുന്നത്. എല്ലോറാ ഗുഹകൾ, ഔറംഗബാദ്, ആഗ്ര, ഫത്തേപൂർ സിക്രി എന്നിവിടങ്ങളിയാണ് ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത്.
ചെറിയ മാർക്കറ്റായതിനാൽ വൻ മുടക്ക് മുതലിൽ സിനിമ നിർമ്മിക്കാൻ ആരും മലയാളത്തിൽ തയ്യറാവില്ലായിരുന്നു. പുലിമുരുകന്റെ വിജയത്തോടെ ഇത് മാറുകയാണ്. വീരം കൂടി ലക്ഷ്യം നേടിയാൽ സാങ്കേതിക തികവുള്ള കൂടതൽ സിനിമകൾ മലയാളത്തിലുണ്ടാകുമെന്ന് ഉറപ്പാണ്. പൃഥ്വി രാജ് നായകാനുകന്ന കർണ്ണനും കോടികൾ മുടക്ക് മുതലുള്ള സിനിമയാകുമെന്നാണ് അവകാശ വാദം.