ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് എംപി വിരേന്ദ്രകുമാർ. ജെഡിയുവുമായി ഇനി കേരള ഘടകത്തിന് ബന്ധമുണ്ടാകില്ല. താൻ എംപി സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്നും വീരേന്ദ്രകുമാർ അറിയിച്ചു. കേരളത്തിലെ നേതാക്കളുടെ യോഗം ചേർന്ന് പാർട്ടിയുടെ ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും വീരേന്ദ്രകുമാർ വിശദീകരിച്ചു. ഇതോടെ വീരേന്ദ്രകുമാറിന്റെ പാർട്ടി ഇടതുപക്ഷത്തേക്ക് എത്തുമെന്ന സൂചനയാണ് ശക്തമാകുന്നത്. രാജ്യസഭാ അംഗത്വം രാജിവയ്ക്കുന്ന വീരൻ, ഇടതുപക്ഷ പിന്തുണയോടെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന.