- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനിലയിലെ ഭാര്യവീട്ടിൽ കൊലയാളി പൊരിച്ചമീൻ കൂട്ടി വാഴയിലയിൽ സദ്യ ഉണ്ടതിന്റെ ചിത്രങ്ങൾ പുറത്ത്; 59 പേരെ കൊന്നൊടുക്കും മുമ്പ് ഒരു ലക്ഷം ഡോളർ ഫിലിപ്പീൻസിലേക്ക് ട്രാൻസ്ഫർ ചെയ്തു; ചോദ്യം ചെയ്യലിന് വിധേയയാകാൻ കൊലയാളിയുടെ ഭാര്യ അമേരിക്കയിലേക്ക്
ലാസ് വേഗസ്സിൽ ഞായറാഴ്ച വെടിവയ്പ് നടത്തി 59 പേരെ കൊല്ലുകയും 527 പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത കൊലയാളി സ്റ്റീഫൻ പഡോക്ക് ഫിലിപ്പീൻസിലെ മനിലക്കാരിയായ തന്റെ ഭാര്യ മരിലൗ ഡാൻലെയ്‌ക്കൊപ്പം കഴിഞ്ഞതിന്റെ നിർണായകമായ ചിത്രങ്ങൾ പുറത്ത് വന്നു. 2013ൽ പഡോക്ക് മനില സന്ദർശനം നടത്തിയ വേളയിൽ ഡാൻലെയുടെ കുടുംബം സന്ദർശിക്കുകയും അവിടെ നിന്നും വാഴയിലയിൽ പൊരിച്ചമീൻ കൂട്ടി സദ്യ ഉണ്ണുന്നതിന്റെ ചിത്രം പുറത്ത് വരുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ഡെയിലി മെയിലാണീ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ഫിലിപ്പീൻസിൽ കാമായൻ ഡിന്നർ എന്നാണിത് അറിയപ്പെടുന്നത്. ഡാൻലെ ഇയാളുടെ കാമുകിയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. എന്തായാലും ഇവരെ ചോദ്യം ചെയ്യാനായി പൊലീസ് അമേരിക്കയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ലാസ് വേഗസ്സിൽ സ്‌ഫോടനം നടത്തി 59 പേരെ കൊന്നൊടുക്കും മുമ്പ് പഡോക്ക് ഫിലിപ്പീൻസിലേക്ക് ഒരു ലക്ഷം ഡോളർ ട്രാൻസ്ഫർ ചെയ്തിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ലാസ് വേഗസ്സിലെ 32 നിലകളുള്ള മൻഡലേ ബേ ഹോട്ടലിൽ ആക്രമണം നടത്തുന്നതിന്
ലാസ് വേഗസ്സിൽ ഞായറാഴ്ച വെടിവയ്പ് നടത്തി 59 പേരെ കൊല്ലുകയും 527 പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത കൊലയാളി സ്റ്റീഫൻ പഡോക്ക് ഫിലിപ്പീൻസിലെ മനിലക്കാരിയായ തന്റെ ഭാര്യ മരിലൗ ഡാൻലെയ്‌ക്കൊപ്പം കഴിഞ്ഞതിന്റെ നിർണായകമായ ചിത്രങ്ങൾ പുറത്ത് വന്നു. 2013ൽ പഡോക്ക് മനില സന്ദർശനം നടത്തിയ വേളയിൽ ഡാൻലെയുടെ കുടുംബം സന്ദർശിക്കുകയും അവിടെ നിന്നും വാഴയിലയിൽ പൊരിച്ചമീൻ കൂട്ടി സദ്യ ഉണ്ണുന്നതിന്റെ ചിത്രം പുറത്ത് വരുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ഡെയിലി മെയിലാണീ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ഫിലിപ്പീൻസിൽ കാമായൻ ഡിന്നർ എന്നാണിത് അറിയപ്പെടുന്നത്.
ഡാൻലെ ഇയാളുടെ കാമുകിയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. എന്തായാലും ഇവരെ ചോദ്യം ചെയ്യാനായി പൊലീസ് അമേരിക്കയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ലാസ് വേഗസ്സിൽ സ്‌ഫോടനം നടത്തി 59 പേരെ കൊന്നൊടുക്കും മുമ്പ് പഡോക്ക് ഫിലിപ്പീൻസിലേക്ക് ഒരു ലക്ഷം ഡോളർ ട്രാൻസ്ഫർ ചെയ്തിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ലാസ് വേഗസ്സിലെ 32 നിലകളുള്ള മൻഡലേ ബേ ഹോട്ടലിൽ ആക്രമണം നടത്തുന്നതിന് ഒരാഴ്ച മുമ്പായയിരുന്നു പഡോക്ക് ഫിലിപ്പീൻസിലെ ഒരു അക്കൗണ്ടിലേക്ക് വൻ തുക ട്രാൻസ്ഫർ ചെയ്തിരുന്നത്. എന്നാൽ ആരുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയിരിക്കുന്നതെന്ന് ലാ എൻഫോഴ്‌സ്‌മെന്റ് ഒഫീഷ്യലുകൾ വെളിപ്പെടുത്തിയിട്ടില്ല.
മുമ്പ് ഡാൻലെയ്‌ക്കൊപ്പം പഡോക്ക് നവെദയിലെ മെസ്‌ക്യുറ്റിലെ വീട്ടിൽ താമസിച്ചിരുന്നുവെന്നും ഇപ്പോൾ വ്യക്തമായിട്ടുണ്ട്. പൊലീസ് ഈ വീട്ടിൽ നടത്തിയ തെരച്ചിലിൽ തോക്ക് ഒളിച്ച് വയ്ക്കുന്ന സ്ഥലവും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയിരുന്നു. കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ ഡാൻലെയ്ക്ക് ഈ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന നിലപാടായിരുന്നു കേസ് അന്വേഷകർ എടുത്തിരുന്നത്. ഈ സ്ത്രീ ഈ രാജ്യത്തില്ലെന്നതായിരുന്നു കാരണമായി എടുത്ത് കാട്ടിയിരുന്നത്. എന്നാൽ പിന്നീട് ഇവർക്ക് കൂടി ഈ ആക്രമണത്തിൽ പരോക്ഷമായെങ്കിലും പങ്കുണ്ടായേക്കാമെന്ന സംശയത്തിന്റെ ബലത്തിലാണ് ചോദ്യം ചെയ്യാനായി ഡാൻലെയെ അമേരിക്കയിലേക്ക് തിരിച്ച് കൊണ്ട് വരുന്നത്.
റിയൽ എസ്റ്റേറ്റിൽ നിന്നും മില്യൺ കണക്കിന് ഡോളറുകൾ വരുമാനമുണ്ടാക്കിയ പഡോക്ക് 2013 ഏപ്രിലാലായിരുന്നു മനില സന്ദർശിച്ചിരുന്നത്. 2014ൽ പഡോക്കും മൻഡെലയും ചേർന്ന് നെവാദയിലെ റെനോയിലെ നൈറ്റ് ക്ലബിൽ വച്ച് പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ തങ്ങളുടെ പ്രണയം ഈ വർഷം മാത്രമാണ് ആരംഭിച്ചതെന്നാണ് ഡാൻലെ അധികൃതരോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഐആർഎസിനും പോസ്റ്റൽ സർവീസിനും വേണ്ടി പ്രവർത്തിച്ചിരുന്ന പഡോക്ക് എന്തിന് വേണ്ടിയാണ് ഇത്രയും ക്രൂരമായ കൃത്യം നിർവഹിച്ചിരിക്കുന്നതെന്ന് പൊലീസിന് ഇനിയും മനസിലാക്കാൻ സാധിച്ചിട്ടില്ല.
ഡാൻലെയെ കൂടി അന്വേഷണത്തിന്റെ ഭാഗമായി വിശദമായി ചോദ്യം ചെയ്യണമെന്ന് ഇന്നലെയാണ് ലാസ് വേഗസ്സ് ഷെറിഫ് ജോസഫ് ലോംബാർഡോ സ്ഥിരീകരിച്ചിരിക്കുന്നത്. അതിനെ തുടർന്നാണ് അവരെ അമേരിക്കയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. എന്നാൽ ലാസ് വേഗസ്സ് വെടി വയ്പ് നടക്കുമ്പോൾ ഈ സ്ത്രീ ഇവിടെയുണ്ടായിരുന്നില്ലെന്നാണ് തിങ്കളാഴ്ചയും അധികൃതർ ആവർത്തിച്ചിരുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിലിപ്പീൻസുകാരിയായ ഡാൻലെയ്ക്ക് ഓസ്‌ട്രേലിയൻ പൗരത്വവുമുണ്ട്. 20 വർഷങ്ങൾക്ക് മുമ്പ് തന്റെ ആദ്യ ഭർത്താവ് മരിച്ചതിന് ശേഷമായിരുന്ന അവർ യുഎസിലേക്ക് വന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.