- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അമിതമായി കീടനാശിനി പ്രയോഗം; നാലു രാജ്യങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തി ഖത്തർ
ദോഹ: അമിതമായി കീടനാശിനി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാലു രാജ്യങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഖത്തർ വിലക്ക് ഏർപ്പെടുത്തി. ഈജിപ്ത്, ലബനൻ, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളുമാണ് താത്ക്കാലികമായി രാജ്യത്ത് വിലക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറികൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. മുനിസിപ്പൽ-പരിസ്ഥിഥി മന്ത്രാലയവുമായി സഹകരിച്ച് ശക്തമായി ഭക്ഷ്യ സുരക്ഷാ നടപടികളാണ് തങ്ങൾ സ്വീകരിച്ച് വരുന്നതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 510 ഇനങ്ങളുടെ സാമ്പിളുകളാണ് ?െസൻട്രൽ ലാബിൽ പരിശോധന നടത്തിയത്. ഇതിൽ 67 ഇനങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കീടനാശിനി ഉപയോഗം അടക്കമുള്ള പരിശോധനകൾ നടത്തുന്നതിന് അത്യാധുനിക സംവിധാനമാണ് ഇവിടെ ഒരുക്കിയത്. രാജ്യാന്തര തലത്തിൽ ഇന്ന് മുൻപന്തിയിൽ നിൽക്കുന്ന പതിനഞ്ച് ലാബുകളിൽ ഒന്നാണ് ഖത്തറി
ദോഹ: അമിതമായി കീടനാശിനി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാലു രാജ്യങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഖത്തർ വിലക്ക് ഏർപ്പെടുത്തി. ഈജിപ്ത്, ലബനൻ, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളുമാണ് താത്ക്കാലികമായി രാജ്യത്ത് വിലക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറികൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
മുനിസിപ്പൽ-പരിസ്ഥിഥി മന്ത്രാലയവുമായി സഹകരിച്ച് ശക്തമായി ഭക്ഷ്യ സുരക്ഷാ നടപടികളാണ് തങ്ങൾ സ്വീകരിച്ച് വരുന്നതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 510 ഇനങ്ങളുടെ സാമ്പിളുകളാണ് ?െസൻട്രൽ ലാബിൽ പരിശോധന നടത്തിയത്. ഇതിൽ 67 ഇനങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കീടനാശിനി ഉപയോഗം അടക്കമുള്ള പരിശോധനകൾ നടത്തുന്നതിന് അത്യാധുനിക സംവിധാനമാണ് ഇവിടെ ഒരുക്കിയത്. രാജ്യാന്തര തലത്തിൽ ഇന്ന് മുൻപന്തിയിൽ നിൽക്കുന്ന പതിനഞ്ച് ലാബുകളിൽ ഒന്നാണ് ഖത്തറിലേതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഐ.എസ്.ഒ 17025: 2005 അംഗീകാരം നേടിയ ലാബാണിത്.
പരിശോധന കഴിഞ്ഞ ശേഷം മാത്രം ഉൽപന്നങ്ങൾ പുറത്തുവിട്ടാൽ മതിയെന്നാണു നിർദ്ദേശം. ഈജിപ്തിൽ നിന്നുള്ള വിവിധയിനം മുളക്, ജോർദാനിൽ നിന്നുള്ള മുളക്, കാബേജ്, കോളിഫ്‌ളവർ, ലെറ്റൂസ്, സ്‌ക്വാഷ്, ബീൻസ്, എഗ്പ്‌ളാന്റ്, ലബനനിൽ നിന്നുള്ള ആപ്പിൾ, ഒമാനിൽ നിന്നുള്ള സ്വീറ്റ് മെലൺ, കാരറ്റ്, റോക്കറ്റ് സലാഡ് തുടങ്ങിയവയാണു പരിശോധന പട്ടികയിലുള്ളതെന്നും റിപ്പോർട്ടുണ്ട്.