തിരുവനന്തപുരം :മലയാളിയുടെ തീന്മേശയെ പൊള്ളിച്ച് പച്ചക്കറിക്കു തീവില. 6 മാസത്തിനിടെ പല പച്ചക്കറികളുടെയും വില ഇരട്ടി മുതൽ 6 ഇരട്ടി വരെ വർധിച്ചു. മേയിൽ ഒരു കിലോഗ്രാം തക്കാളിക്ക് 1520 രൂപയായിരുന്നത് ഇപ്പോൾ 100130 രൂപയായി. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ കൃഷി മഴയിൽ നശിച്ചതാണു പെട്ടെന്നു വില ഉയരാൻ കാരണം.

തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലും വൻ വിലയാണ്. ബെംഗളൂരുവിൽ തക്കാളി വില കിലോഗ്രാമിനു 103110 രൂപയായി. 10 ദിവസത്തിനിടെ 4145 രൂപയുടെ വർധന. ചെന്നൈയിൽ തക്കാളിക്ക് 160 രൂപയാണു വില. നാഗർകോവിൽ, കോയമ്പത്തൂർ, മംഗളൂരു തുടങ്ങിയ അയൽനഗരങ്ങളിലും ഏറെക്കുറെ കേരളത്തിലേതിനു തുല്യമായ വിലയുണ്ട്. കേരളത്തിൽ ചില ഉൽപന്നങ്ങൾക്കു പല പ്രദേശങ്ങളും തമ്മിൽ കിലോഗ്രാമിന് 4 രൂപ മുതൽ 20 രൂപ വരെ വിലവ്യത്യാസമുണ്ട്.

ഈ വർഷം ഏപ്രിലിൽ മറയൂരിൽ കിലോഗ്രാമിന് 10 രൂപയായിരുന്നു വില. ഇന്നലെ അതേ മറയൂരിൽ ഒരു കിലോഗ്രാം തക്കാളിക്കു വില 140 രൂപ.