- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പച്ചക്കറിക്കളമൊരുക്കി ചിലവന്നൂരിലെ യുവകർഷക സംഘം
ചിലവന്നൂർ: നഗര മധ്യത്തിൽ വിളവെടുത്ത പച്ചക്കറികൊണ്ട് കളമൊരുക്കി നഗര യുവാക്കളുടെ കാർഷിക കൂട്ടായ്മയായ 'നമ്മുടെ നാട് ചിലവന്നൂർ' ഓണം ആഘോഷിച്ചു. കൊറോണക്കാലം ആയതുകൊണ്ട് ഇതരസംസ്ഥാന പൂക്കളെ ആശ്രയിക്കാതെ സ്വയം പര്യാപ്തതയിലൂടെ കൊയ്‌തെടുത്ത പച്ചക്കറികൾ കൊണ്ടാണ് യുവ കർഷക സംഘംകളമൊരുക്കിയത്. വർണ്ണ വൈവിധ്യത്തിൽ കളമൊരുക്കാൻ പൂക്കൾക്ക് പകരമായി കൃഷിയിടത്തിൽ ഉണ്ടായ വിവിധയിനം പച്ചക്കറികളും. ഓണത്തപ്പൻ ആയി ക്വാളിഫ്‌ളവറും. സ്വന്തം നാട്ടിൽ പൂക്കളൊന്നും ലഭ്യമല്ല. ഓണത്തിന് പൂക്കളമിടാൻ മാർഗമില്ലാതായപ്പോൾ പച്ചക്കറികൾ കൊണ്ട് കളമൊരുക്കുകയായിരുന്നുവെന്ന് നമ്മുടെ നാട് ചിലവന്നൂർ കാർഷിക കൂട്ടായ്മയുടെ ചീഫ് കോർഡിനേറ്റർ ജിസൺ ജോർജ് പറഞ്ഞു.
Next Story