മലിനീകരണം കുറയ്ക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മുന്നേറ്റത്തിന്റെ ഭാഗമായി ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകളും ടാക്‌സികളും 2025 മുതൽ രജിസ്റ്റർ ചെയ്യാൻ സിംഗപ്പൂർ അനുവദിക്കില്ല.

സിംഗപ്പൂരിലെ 2.9 ശതമാനം പാസഞ്ചർ കാറുകളും ഡീസലിലാണ് ഇപ്പോൾ ഓടുന്നത്. അതേസമയം ടാക്സികളുടെ അനുപാതം 41.5 ശതമാനം വരെ ഉയർന്നതായി ലാൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. നഗര-സംസ്ഥാനത്തെ മിക്ക ചരക്ക് വാഹനങ്ങളും ബസുകളും ഡീസലിലാണ് ഓടുന്നത്. പുതിയ നിയമത്തെ ഇത് ബാധിക്കില്ലെന്ന് സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു.

2030 ഓടെ 60,000 ഇലക്ട്രോണിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ സിംഗപ്പൂർ പദ്ധതിയിടുന്നുണ്ട്. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും പൊതു കാർ പാർക്കുകളിലും ബാക്കി സ്വകാര്യ സ്ഥലങ്ങളിലും സ്ഥാപിക്കുമെന്ന് എൽടിഎ പ്രസ്താവനയിൽ പറഞ്ഞു. ഇ.വിയുമായി ബന്ധപ്പെട്ട നയത്തിന് നേതൃത്വം നൽകുന്നതിനായി ഒരു പുതിയ സർക്കാർ ബോഡി സ്ഥാപിക്കുകയും സ്വകാര്യമേഖലയുടെ പങ്കാളിത്തം സംബന്ധിച്ച് മാർച്ചിൽ കൂടിയാലോചന നടത്തുകയും ചെയ്യും.