- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ചൂടുകാലത്ത് വാഹനങ്ങൾ പുറത്ത് പാർക്ക് ചെയ്യുമ്പോൾ സൂക്ഷിക്കുക; എഞ്ചിൻ അധികനേരം പ്രവർത്തിപ്പിക്കുന്നത് തീപിടുത്തത്തിന് കാരണമാകും
ദോഹ: ചൂടുകാലത്ത് വാഹനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യാതെ എയർ കണ്ടീഷണർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഓണാക്കി വിവിധ ആവശ്യങ്ങൾക്കായി പുറത്തുപോകുന്നത് പതിവാണ്. ഇങ്ങനെ പ്രവർത്തിപ്പിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അന്തരീക്ഷത്തിന്റെ ശക്തമായ ചൂടിൽ വാഹനത്തിന്റെ എൻജിൻ പ്രവർത്തിപ്പിച്ച് ദീർഘനേരം നിർത്തിയിടുന്നതാണ് അപകടത്തിന് കാരണമാവുക. സമീപകാലത്ത് ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടായതോടെയാണ് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് നൽകുന്നത്. പാർക്കിങ് സ്ഥലങ്ങളിലും മറ്റും നിർത്തിയിടുന്ന വാഹനങ്ങളിൽ ഇത്തരത്തിലുള്ള രീതികൾ നിരവധി കാണാറുണ്ടെന്ന് ക്ലീനിങ് തൊഴിലാളികൾ വ്യക്തമാക്കുന്നു. വാഹനം നിർത്തിയ ശേഷം എൻജിനും എസിയും പ്രവർത്തിപ്പിച്ചിട്ടാണ് മിക്കവരും ഷോപ്പിങിനായി പോകുന്നത്. ഇത്തരത്തിൽ ഏറെ നേരം പ്രവർത്തിപ്പിക്കുന്നത് രാജ്യത്തെ കാലാവസ്ഥയ്ക്കും സുരക്ഷിതത്വത്തിനും ഏറെ അപകടം വരുത്തും. പുറത്തെ ചൂടേറിയ കാലാവസ്ഥയിൽ നിന്നും തിരികെ വരുമ്പോൾ കാറിനുള്ളിലെ തണുപ്പിലേക്ക് വേഗത്തിൽ പ്രവേശിക്കാ
ദോഹ: ചൂടുകാലത്ത് വാഹനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യാതെ എയർ കണ്ടീഷണർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഓണാക്കി വിവിധ ആവശ്യങ്ങൾക്കായി പുറത്തുപോകുന്നത് പതിവാണ്. ഇങ്ങനെ പ്രവർത്തിപ്പിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അന്തരീക്ഷത്തിന്റെ ശക്തമായ ചൂടിൽ വാഹനത്തിന്റെ എൻജിൻ പ്രവർത്തിപ്പിച്ച് ദീർഘനേരം നിർത്തിയിടുന്നതാണ് അപകടത്തിന് കാരണമാവുക.
സമീപകാലത്ത് ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടായതോടെയാണ് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് നൽകുന്നത്. പാർക്കിങ് സ്ഥലങ്ങളിലും മറ്റും നിർത്തിയിടുന്ന വാഹനങ്ങളിൽ ഇത്തരത്തിലുള്ള രീതികൾ നിരവധി കാണാറുണ്ടെന്ന് ക്ലീനിങ് തൊഴിലാളികൾ വ്യക്തമാക്കുന്നു.
വാഹനം നിർത്തിയ ശേഷം എൻജിനും എസിയും പ്രവർത്തിപ്പിച്ചിട്ടാണ് മിക്കവരും ഷോപ്പിങിനായി പോകുന്നത്. ഇത്തരത്തിൽ ഏറെ നേരം പ്രവർത്തിപ്പിക്കുന്നത് രാജ്യത്തെ കാലാവസ്ഥയ്ക്കും സുരക്ഷിതത്വത്തിനും ഏറെ അപകടം വരുത്തും.
പുറത്തെ ചൂടേറിയ കാലാവസ്ഥയിൽ നിന്നും തിരികെ വരുമ്പോൾ കാറിനുള്ളിലെ തണുപ്പിലേക്ക് വേഗത്തിൽ പ്രവേശിക്കാനാണ് എസി ഓൺ ചെയ്തിടുന്നത്. ഷോപ്പിങിനായി പോകുന്നവർ പലപ്പോഴും അരമണിക്കൂറിലധികം കഴിഞ്ഞു തിരിച്ചുവരുന്നത്. മാത്രമല്ല, ചിലർ കുട്ടികളെ വാഹനത്തിൽ ഇരുത്തിയും ഷോപ്പിംഗിനായി പോകാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അപകടമുണ്ടായാൽ കനത്ത നഷ്ടമായിരിക്കും ഉണ്ടാവുക. അതേസമയം, നിർമ്മാണ തകരാർ, കൃത്യമായി അറ്റകുറ്റപ്പണി നടത്താതിരിക്കുക, ഇലക്ട്രിക്കൽ തകരാർ, ഇന്ധന ടാങ്ക് ചോർച്ച തുടങ്ങിയവയും കാറിനു തീപിടിക്കാൻ കാരണമാകും.