- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷന്മാർക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങളിൽ ലൈസൻസ് നേടാൻ അനുമതി നല്കുന്ന നിയമം വന്നേക്കും; ഒമാനിൽ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട നിയമത്തിൽ മാറ്റം വരുത്താൻ ഒമാൻ പൊലീസ്
മസ്‌കത്ത്: ഒമാനിൽ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട നിയമത്തിൽ മാറ്റം വരുത്താൻ ഒമാൻ പൊലീസ്. പുരുഷന്മാർക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങളിൽ ലൈസൻസ് നേടാൻ അനുവദിക്കുന്ന വിധത്തിലാണ് മാറ്റം വരുത്തുക. അടുത്തവർഷം ജനുവരി ഒന്നുമുതലാകും മാറ്റം പ്രാബല്യത്തിൽ വരുക. നിലവിലെ നിയമപ്രകാരം പുരുഷന്മാർ ഗിയർ ഉള്ള വാഹനങ്ങൾ ഉപയോഗിച്ചാണ് പരിശീലനം നേടുന്നതും ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കുന്നതും. ലൈസൻസ് നേടണമെന്നുള്ളവർക്ക് നോർമൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങൾ തെരഞ്ഞെടുക്കാൻ അനുവദിക്കണമെന്ന ഡ്രൈവിങ് പരിശീലകരുടെയും പൊതുസമൂഹത്തിൽ ിന്നുള്ളവരുടെയും ആവശ്യം പരിഗണിച്ചാണ് ഇതിൽ മാറ്റംവരുത്തുന്നതെന്ന് ഡയറക്ടർ ജനറൽ പറഞ്ഞു. അടുത്ത ജനുവരി മുതൽ സ്ത്രീകളെപോലെ പുരുഷന്മാർക്കും പരിശീലനത്തിനും ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കുന്നതിനും ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കാം.
മസ്‌കത്ത്: ഒമാനിൽ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട നിയമത്തിൽ മാറ്റം വരുത്താൻ ഒമാൻ പൊലീസ്. പുരുഷന്മാർക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങളിൽ ലൈസൻസ് നേടാൻ അനുവദിക്കുന്ന വിധത്തിലാണ് മാറ്റം വരുത്തുക. അടുത്തവർഷം ജനുവരി ഒന്നുമുതലാകും മാറ്റം പ്രാബല്യത്തിൽ വരുക.
നിലവിലെ നിയമപ്രകാരം പുരുഷന്മാർ ഗിയർ ഉള്ള വാഹനങ്ങൾ ഉപയോഗിച്ചാണ് പരിശീലനം നേടുന്നതും ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കുന്നതും. ലൈസൻസ് നേടണമെന്നുള്ളവർക്ക് നോർമൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങൾ തെരഞ്ഞെടുക്കാൻ അനുവദിക്കണമെന്ന ഡ്രൈവിങ് പരിശീലകരുടെയും പൊതുസമൂഹത്തിൽ ിന്നുള്ളവരുടെയും ആവശ്യം പരിഗണിച്ചാണ് ഇതിൽ മാറ്റംവരുത്തുന്നതെന്ന് ഡയറക്ടർ ജനറൽ പറഞ്ഞു.
അടുത്ത ജനുവരി മുതൽ സ്ത്രീകളെപോലെ പുരുഷന്മാർക്കും പരിശീലനത്തിനും ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കുന്നതിനും ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കാം.
Next Story