കേട് പറ്റി പൊളിഞ്ഞതും തെളിഞ്ഞിട്ടില്ലാത്തതുമായ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവർക്കും പിഴ ഈടാക്കാനൊരുങ്ങുകയാണ് സൗദി ട്രാഫിക് അധികൃതർ. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വ്യക്തമായി പ്രദർശിപ്പിക്കാതിരുന്നാൽ 1000 റിയാൽപിഴ ചുമത്താനാണ് അധികൃതരുടെ തീരമാനം.

പെയിന്റടിച്ചോ മറ്റോ വാഹനങ്ങളുടെ പ്ലേറ്റ് നമ്പർ മറഞ്ഞു പോയാൽ 1000 റിയാൽ പിഴ ചുമത്തും. കേടുപാടുകൾ സംഭവിച്ച നമ്പർ പ്ലേറ്റുകൾ പെട്ടെന്ന് മാറ്റണം. നമ്പർ പ്ലേറ്റിന്റെ കേടുപാടുകൾ പരിഹരിക്കാതിരുന്നാൽ അത് നിയമലംഘനമായി കണക്കാക്കുമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് ബന്ധപ്പെട്ടവരെ
അറിയിക്കണമെന്ന് ഗതാഗത വകുപ്പ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.

'കുല്ലുനാ അംന്'എന്ന ആപ്ലിക്കേഷൻവഴിയും പരാതിപ്പെടാനുള്ള സൗകര്യമുണ്ട്.പുതിയ നമ്പർ പ്ലേറ്റിനു അപേക്ഷകരിൽനിന്ന് 100 റിയാൽ ഫീസ്ഈടാക്കും.