- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ക്യൂൻസ് ലാൻഡിൽ വാഹന രജിസ്‌ട്രേഷൻ തുക 32 ഡോളർ വർധിപ്പിച്ചു; വർധിപ്പിച്ച തുക അപകട ഇൻഷ്വറൻസിനായി ചെലവാക്കും; ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ
ക്യൂൻസ് ലാൻഡ്: സംസ്ഥാനത്തെ വാഹനരജിസ്‌ട്രേഷൻ തുക 32 ഡോളർ വർധിപ്പിച്ചു. ജൂലൈ ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ ചികിത്സയ്ക്കും മറ്റുമായി ഏർപ്പെടുത്തുന്ന പുതിയ ഇൻഷ്വറൻസ് പദ്ധതിയിലേക്ക് പണം കണ്ടെത്തുന്നതിനാണ് വാഹനരജിസ്‌ട്രേഷൻ തുക വർധിപ്പിച്ചിരിക്കുന്നത്. നേരത്തെ നിർബന്ധിത തേർഡ് പാർട്ടി ഇൻഷ്വറൻസായി (compulsory third party insurance) ആയി 76 ഡോളർ രജിസ്‌ട്രേഷൻ തുകയ്‌ക്കൊപ്പം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഇത് അധികമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തുക പകുതിയായി കുറയ്ക്കുകയായിരുന്നു. വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്കുള്ള ചികിത്സാ ചെലവ് നിർവഹിക്കുന്ന നാഷണൽ ഇൻജുറി ഇൻഷ്വറൻസ് സ്‌കീം എന്ന പദ്ധതിക്കു വേണ്ടിയാണ് വർധിപ്പിച്ച തുക ഉപയോഗിക്കുകയെന്ന് ട്രഷറർ കർട്ടിസ് പിറ്റ് വെളിപ്പെടുത്തി. പുതിയ ഇൻഷുറൻസ് പദ്ധതി പ്രകാരം വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് തുടർന്നുള്ള ജീവിതം മുന്നോട്ടു കൊണ്ടു പോകാനും മറ്റു സഹായങ്ങൾക്കുമായി ഈ തുക വിന
ക്യൂൻസ് ലാൻഡ്: സംസ്ഥാനത്തെ വാഹനരജിസ്‌ട്രേഷൻ തുക 32 ഡോളർ വർധിപ്പിച്ചു. ജൂലൈ ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ ചികിത്സയ്ക്കും മറ്റുമായി ഏർപ്പെടുത്തുന്ന പുതിയ ഇൻഷ്വറൻസ് പദ്ധതിയിലേക്ക് പണം കണ്ടെത്തുന്നതിനാണ് വാഹനരജിസ്‌ട്രേഷൻ തുക വർധിപ്പിച്ചിരിക്കുന്നത്.
നേരത്തെ നിർബന്ധിത തേർഡ് പാർട്ടി ഇൻഷ്വറൻസായി (compulsory third party insurance) ആയി 76 ഡോളർ രജിസ്‌ട്രേഷൻ തുകയ്‌ക്കൊപ്പം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഇത് അധികമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തുക പകുതിയായി കുറയ്ക്കുകയായിരുന്നു. വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്കുള്ള ചികിത്സാ ചെലവ് നിർവഹിക്കുന്ന നാഷണൽ ഇൻജുറി ഇൻഷ്വറൻസ് സ്‌കീം എന്ന പദ്ധതിക്കു വേണ്ടിയാണ് വർധിപ്പിച്ച തുക ഉപയോഗിക്കുകയെന്ന് ട്രഷറർ കർട്ടിസ് പിറ്റ് വെളിപ്പെടുത്തി.
പുതിയ ഇൻഷുറൻസ് പദ്ധതി പ്രകാരം വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് തുടർന്നുള്ള ജീവിതം മുന്നോട്ടു കൊണ്ടു പോകാനും മറ്റു സഹായങ്ങൾക്കുമായി ഈ തുക വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് സഹായമായി പ്രത്യേക പദ്ധതികളോ മറ്റോ ക്വീൻസ് ലാന്റിൽ നിലവിലില്ല. വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവരുടെ എണ്ണം പ്രതിവർഷം 140 നടുത്ത് വരും.