- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് പുറത്തിറങ്ങാം; വാഹനപണിമുടക്കിൽ സ്വകാര്യ വാഹനങ്ങൾ തടയില്ല; കെഎസ്ആർടിസി ഉൾപ്പടെ സർവ്വീസ് മുടങ്ങും; പണിമുടക്ക് 6 മണിമുതൽ
തിരുവനന്തപുരം: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ഇന്നു നടക്കുന്ന വാഹന പണിമുടക്കിൽ സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നു സംയുക്ത സമരസമിതി അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള പണിമുടക്കിൽ കെഎസ്ആർടിസി, സ്വകാര്യ ബസ്, ലോറി, ഓട്ടോ, ടാക്സി തൊഴിലാളികൾ പങ്കെടുക്കും.സിഐടിയു, ടിഡിഎഫ്, എഐടിയുസി യൂണിയനുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോ, ടാക്സികൾ നിരത്തിലിറങ്ങില്ലെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കിയിരുന്നു.
ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് മൂലം ഇന്നത്തെ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾ എട്ടാം തീയതിയിലേക്കു മാറ്റി. മറ്റു പരീക്ഷകൾക്കൊന്നും മാറ്റമില്ലെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് വ്യക്തമാക്കിയതോടെ ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമാകും.
കേരള, എംജി, കൊച്ചി സർവകലാശാലകൾ ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതിയ തീയതി പിന്നീട്. കണ്ണൂർ സർവകലാശാല ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം മാറ്റി. വിദൂരവിദ്യാഭ്യാസ വിഭാഗം പരീക്ഷ പകരം 12നു നടക്കും.
ആരോഗ്യ സർവകലാശാലയിൽ മൂന്നാം വർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി സപ്ലിമെന്ററി പരീക്ഷ ആറിലേക്കു മാറ്റി. ബിഎസ്എംഎസ് പരീക്ഷയ്ക്കു മാറ്റമില്ല. ഇന്നത്തെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകൾ നടക്കും.