- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹന നികുതി സമയപരിധി നീട്ടി; സമയം ദീർഘിപ്പിച്ചത് ഡിസംബർ 31 വരെ
തിരുവനന്തപുരം :സംസ്ഥാനത്തെ സ്റ്റേജ്, കോൺട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വർഷത്തിലെ ജൂലൈ ഒന്നിന് ആരംഭിച്ച രണ്ടാം ക്വാർട്ടറിലെയും ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ക്വാർട്ടറിലെയും വാഹന നികുതികൾ അടയ്ക്കേണ്ട അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
ആദ്യ ക്വാർട്ടറിലെ (ഏപ്രിൽ-ജൂൺ) നികുതി പൂർണമായും ഒഴിവാക്കിയിരുന്നു. കോവിഡ് മഹാമാരി മൂലം വാഹന ഗതാഗത രംഗത്തുള്ളവരുടെ സാമ്പത്തിക ബുദ്ധിമുട്ടും തൊഴിൽ രാഹിത്യവും നിലനിൽക്കുന്നത് പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടിയെന്ന് മന്ത്രി അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇതു വരെയുള്ള നികുതി ഒഴിവാക്കാനുള്ള നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചുവെന്ന് മന്ത്രി അറിയിച്ചു. 2020 ഒക്ടോബർ മുതൽ 2021 സെപ്റ്റംബർ വരെയുള്ള കാലയളവിലെ നികുതിയാണ് ഒഴിവാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ