- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ വരുന്നു
ദോഹ: ഖത്തറിൽ പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ വരുന്നു. റോഡ് സുരക്ഷയും ഗതാഗത രംഗത്തെ ഗുണപരമായ നിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 15 വർഷത്തിന് മേൽ പഴക്കമുള്ള വാഹനങ്ങൾ വിവിധ തരം നിയന്ത്രണങ്ങളേർപ്പെടുത്തുവാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നതായി അറിയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ 2016 ലെ തീരുമാന പ്രകാരം ട്രാഫിക് വകുപ്പ് മേധാവി ഇതു സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായാണറിയുന്നത്. മാർച്ച് 20 ന് ഖത്തർ സെൻട്രൽ ബാങ്ക് എല്ലാ ഇൻഷ്യൂറൻസ് കമ്പനികൾക്കും ഇവ്വിഷയകമായി സർക്കുലർ അയച്ചു കഴിഞ്ഞു. ഈ സർക്കുലർ പ്രകാരം ഇനി മുതൽ 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് വരുന്ന 5 വർഷത്തേക്ക് എല്ലാ ആറ് മാസവും ടെക്നിക്കൽ ഇൻസ്പെക്ഷൻ പൂർത്തകിയാക്കി റോഡ് പെർമിറ്റ് നേടണം. തുടർന്നുള്ള 5 വർഷങ്ങളിൽ എല്ലാ നാലു മാസങ്ങളിലും ടെക്നിക്കൽ ഇൻസ്പെക്ഷൻ പൂർത്തിയാക്കി റോഡ് പെർമിറ്റ് നേടണം. തുടർന്നുള്ള 5 വർഷങ്ങളിൽ എല്ലാ മൂന്നു മാസങ്ങളിലും ടെക്നിക്കൽ ഇൻസ്പെക്ഷൻ പൂർത്തിയാക്കി റോഡ് പെർമിറ്റ് നേടണം. 30 വർഷത്
ദോഹ: ഖത്തറിൽ പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ വരുന്നു. റോഡ് സുരക്ഷയും ഗതാഗത രംഗത്തെ ഗുണപരമായ നിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 15 വർഷത്തിന് മേൽ പഴക്കമുള്ള വാഹനങ്ങൾ വിവിധ തരം നിയന്ത്രണങ്ങളേർപ്പെടുത്തുവാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നതായി അറിയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ 2016 ലെ തീരുമാന പ്രകാരം ട്രാഫിക് വകുപ്പ് മേധാവി ഇതു സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായാണറിയുന്നത്.
മാർച്ച് 20 ന് ഖത്തർ സെൻട്രൽ ബാങ്ക് എല്ലാ ഇൻഷ്യൂറൻസ് കമ്പനികൾക്കും ഇവ്വിഷയകമായി സർക്കുലർ അയച്ചു കഴിഞ്ഞു. ഈ സർക്കുലർ പ്രകാരം ഇനി മുതൽ 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് വരുന്ന 5 വർഷത്തേക്ക് എല്ലാ ആറ് മാസവും ടെക്നിക്കൽ ഇൻസ്പെക്ഷൻ പൂർത്തകിയാക്കി റോഡ് പെർമിറ്റ് നേടണം. തുടർന്നുള്ള 5 വർഷങ്ങളിൽ എല്ലാ നാലു മാസങ്ങളിലും ടെക്നിക്കൽ ഇൻസ്പെക്ഷൻ പൂർത്തിയാക്കി റോഡ് പെർമിറ്റ് നേടണം. തുടർന്നുള്ള 5 വർഷങ്ങളിൽ എല്ലാ മൂന്നു മാസങ്ങളിലും ടെക്നിക്കൽ ഇൻസ്പെക്ഷൻ പൂർത്തിയാക്കി റോഡ് പെർമിറ്റ് നേടണം. 30 വർഷത്തിന് മേൽ പഴക്കമുള്ള വാഹനങ്ങൾക്ക് റോഡ് പെർമിറ്റ് ലഭിക്കുകയില്ല.
നിലവിൽ പുതിയ വാഹനങ്ങൾക്ക് ആദ്യത്തെ മൂന്ന് വർഷത്തേക്ക് ടെക്നിക്കൽ പരിശോധനയൊന്നുമില്ലാതെ തന്നെ റോഡ് പെർമിറ്റ് പൂതുക്കി ലഭിക്കും. തുടർന്നുള്ള ഓരോ വർഷങ്ങളിലും റോഡ് പെർമിറ്റ് പുതുക്കുന്നതിന് മുന്നോടിയായി ഗവൺമെന്റ് അംഗീകൃത ടെക്നിക്കൽ ഇൻസ്പെക് ഷൻ കമ്പനിയുടെ പരിശോധന പൂർത്തിയാക്കിയാൽ ഒരു വർഷത്തേക്ക് ഇൻഷ്യൂറൻസും റോഡ് പെർമിറ്റും പുതുക്കുവാൻ കഴിയും. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർ വർഷത്തിൽ രണ്ടും മൂന്നൂം നാലും പ്രാവശ്യമൊക്കെ ടെക്നിക്കൽ പരിശോധന നടത്തി ഇൻഷ്യൂറൻസും റോഡ് പെർമിറ്റും പുതുക്കേണ്ടി വരും.
രാജ്യ പുരോഗതിയുടെ സുപ്രധാനമായ അളവുകോലാണ് പൊതുനിരത്തുകളും വാഹനങ്ങളും. വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തുവാൻ കണിശമായ നിയമവ്യവസ്ഥകൾ അനിവാര്യമാണെന്ന തിരിച്ചറിവാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ തീരുമാമനത്തിന് പ്രേരകം. വാഹന ഗതാഗത രംഗത്ത് ഗുണപരമായ മാറ്റത്തിന് വഴിവെച്ചേക്കാവുന്ന ഈ തീരുമാനം നടപ്പാകുന്നതോടെ പഴയ വാഹന വിപണി കൂപ്പുകുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്പെയർ വിപണിയേയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.