- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധനുഷിന്റെ കിടിലൻ ആക്ഷനുകളുമായി വേലയില്ലാ പട്ടധാരി 2വിന്റെ ടീസറെത്തി; സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടത് അമിതാഭ് ബച്ചൻ
ധനുഷിന്റെ സൂപ്പർഹിറ്റ് ചിത്രമായ വേല്ലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗത്തിന്റെ ടീസറെത്തി. ധനുഷും കജോളും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ കിടിലൻ ആക്ഷനുകളുമായി ത്രസിപ്പിക്കുന്ന ടീസർ ആണ് പുറത്ത് വന്നിരിക്കുന്നത്. അമിതാഭ് ബച്ചനാണ് ടീസർ പുറത്തിറക്കിയത്. സൗന്ദര്യ രജനീകാന്താണ് ചിത്രത്തിന്റെ സംവിധാനം. ഇടവേളയ്ക്ക് ശേഷമാണ് കജോൾ തമിഴ്മകളായി എത്തുന്നത്. അമലാ പോൾ, സമുദ്രക്കനി, ശരണ്യ പൊൻവർണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. വേൽരാജ് സംവിധാനം ചെയ്ത വേലയില്ലാ പട്ടധാരിയിലെ അഭിനേതാക്കളെല്ലാം രണ്ടാം ഭാഗത്തിലും പ്രേക്ഷകർക്കു മുന്നിലെത്തുന്നുണ്ട്. 2014 ൽ പുറത്തിറക്കിയ ആദ്യ ഭാഗത്തിലും അമലാ പോൾ ആയിരുന്നു നായിക. പഠനം കഴിഞ്ഞ് ജോലിയില്ലാതെ നടക്കേണ്ടി വന്ന രഘുവരൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറഞ്ഞത്.
ധനുഷിന്റെ സൂപ്പർഹിറ്റ് ചിത്രമായ വേല്ലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗത്തിന്റെ ടീസറെത്തി. ധനുഷും കജോളും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ കിടിലൻ ആക്ഷനുകളുമായി ത്രസിപ്പിക്കുന്ന ടീസർ ആണ് പുറത്ത് വന്നിരിക്കുന്നത്. അമിതാഭ് ബച്ചനാണ് ടീസർ പുറത്തിറക്കിയത്. സൗന്ദര്യ രജനീകാന്താണ് ചിത്രത്തിന്റെ സംവിധാനം.
ഇടവേളയ്ക്ക് ശേഷമാണ് കജോൾ തമിഴ്മകളായി എത്തുന്നത്. അമലാ പോൾ, സമുദ്രക്കനി, ശരണ്യ പൊൻവർണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. വേൽരാജ് സംവിധാനം ചെയ്ത വേലയില്ലാ പട്ടധാരിയിലെ അഭിനേതാക്കളെല്ലാം രണ്ടാം ഭാഗത്തിലും പ്രേക്ഷകർക്കു മുന്നിലെത്തുന്നുണ്ട്.
2014 ൽ പുറത്തിറക്കിയ ആദ്യ ഭാഗത്തിലും അമലാ പോൾ ആയിരുന്നു നായിക. പഠനം കഴിഞ്ഞ് ജോലിയില്ലാതെ നടക്കേണ്ടി വന്ന രഘുവരൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറഞ്ഞത്.
Next Story