ഹദ് ഫാസിൽ വില്ലനായെത്തുന്ന തമിഴ്ചിത്രം വേലൈക്കാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശിവകാർത്തികേയന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ഒരു കയ്യിൽ വടിവാളും മറുകയ്യിൽ ലാപ് ടോപ് ബാഗുമായാണ് ശിവകാർത്തികേയന്റെ ലുക്ക്.

മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകൻ. ഫഹദ് അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് വേലൈക്കാരൻ. തനി ഒരുവന് ശേഷം മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.

റെമോ എന്ന ചിത്രത്തിന് ശേഷം 24എഎം സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് വേലൈക്കാരൻ. ഓഗസ്റ്റ് 25നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിലുള്ളതാണ് സിനിമ. സ്‌നേഹ, പ്രകാശ് രാജ്, ആർ ജെ ബാലാജി എന്നിവരും താരങ്ങളാണ്. ആർ ഡി രാജയാണ് നിർമ്മാണം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകൻ. രാംജിയാണ് ക്യാമറ.