ലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിൽ തമിഴിൽ ആദ്യമായി അഭിനയിക്കുന്ന വേലൈക്കാരൻ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറക്കി. ട്രെയിലർ ഫഹദും ശിവകാർത്തികയേനും നിറഞ്ഞ് നില്ക്കുന്നു. ശിവകാർത്തികേയൻ നായകനാവുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ഇതാദ്യമായാണ് നയൻതാര ശിവകാർത്തികേയനൊപ്പം അഭിനയിക്കുന്നത്.

തനി ഒരുവൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മോഹൻരാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനിൽ സാമൂഹിക പ്രശ്‌നം ഏറ്റെടുത്ത് പോരാടുന്ന നായക കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്.

ആദി എന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നതും ഫഹദ് തന്നെയാണ്. ഓഗസ്റ്റ് 25ന് ചിത്രം തീയേറ്ററുകളിലെത്തും. 1987ൽ രജനീകാന്ത് നായകനായ ചിത്രം ഇതേ പേരിലെത്തിയിരുന്നു. സൂപ്പർഹിറ്റായി മാറിയ രജനിയുടെ വേലൈക്കാരൻ തെലുങ്കിൽ റീമേക്കും ചെയ്തു.

വേലൈക്കാരന് പിന്നാലെ വിജയ് സേതുപതിക്കൊപ്പമുള്ളഅനീതി കരങ്ങൾ എന്ന സിനിമയിലും മണിരത്‌നത്തിന്റെ ചിത്രത്തിലും ഫഹദ് അഭിനയിക്കുന്നുണ്ട്.