ചെന്നൈ: ബിഗ് ബോസ് തമിഴ് സീസൺ 3 ഫെയിം മുഗൻ റാവുവിന്റെ അരങ്ങേറ്റ ചിത്രമാണ് 'വേലൻ'. നവാഗതനായ കെവിൻ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിങ് പൂർത്തിയാക്കി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്. സ്‌കൈ മാൻ ഫിലിംസിന്റെ ബാനറിൽ കലൈമകൻ മുബാറക് നിർമ്മിക്കുന്ന ചിത്രത്തിൽ സൂരിയാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


കോയമ്പത്തൂരിൽ നിന്നുള്ള ഒരു മമ്മൂട്ടി ആരാധകനെയാണ് സൂരി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദിനേശൻ എന്ന കഥാപാത്രത്തിന്റെ വിളിപ്പേര് മമ്മൂക്ക ദിനേശൻ എന്നാണ്. പ്രഭു, തമ്പി രാമയ്യ, ഹരീഷ് പേരടി, ശ്രീ രഞ്ജനി, സുജാത എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മീനാക്ഷിയാണ് നായിക. തിള്ളൈയാർ പളനിസാമി എന്ന കഥാപാത്രത്തെയാണ് പ്രഭു അവതരിപ്പിക്കുന്നത്. പാലക്കാട്ടുകാരനായ 'ആനന്ദക്കുട്ടനെ' തമ്പി രാമയ്യയും അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്തെത്തി തുടങ്ങി.


ഗോപി സുന്ദർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം ഗോപി ജഗദീശ്വരൻ. എഡിറ്റിങ് കെ ശരത്കുമാർ. കലാസംവിധാനം ടി ബാലസുബ്രഹ്‌മണ്യം. സംഘട്ടനം മഹേഷ് മാത്യു. നൃത്തസംവിധാനം ദിനേശ്. സിരുത്തൈ ശിവയുടെ അസോസിയേറ്റ് ആയിരുന്നു കെവിൻ.