- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരീസിലെ പ്രധാന സൈക്കിൾ ഷെയറിങ് കമ്പനിയായ വെലിബ് ഡോക്കിങ് സ്‌റ്റേഷനുകൾ അടച്ച് പൂട്ടുന്നു; ഉപഭോക്താക്കൾക്ക് പണം തിരികെ നല്കും
പാരിസിലെ പ്രധാന സൈക്കിൾ ഷെയറിങ് കമ്പനിയായ വെലിബ് ഡോക്കിങ് സ്‌റ്റേഷനുകൾ അടച്ച് പൂട്ടുന്നു. ജനുവരി മുതൽ വെലിബിനെ സ്മൂവ് ഏറ്റെടുക്കുന്നതാണ് നിലവിലെ ഡോക്കിങ് സ്‌റ്റേഷനുകൾ പൂട്ടാൻ കാരണം. എന്നാൽ കമ്പനിയുടെ ഉപഭോക്താക്കൾ നിക്ഷേപിച്ച പണം തിരികെ നല്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഏകദേശം 3ലക്ഷത്തോളം ഉപഭോക്താക്കൾ വെലിബിന് ഉണ്ടായിരുന്നതായാണ് കണക്കുകൾ. ഇവർക്ക് പണം തിരികെ നല്കുമെന്ന് സിറ്റി കൗൺസിൽ അറിയിച്ചു.വെലിബിനെ നിലവിൽ നിയന്ത്രിച്ചിരുന്ന ജെസിഡീക്‌സ് എന്ന കമ്പനിയുടെ കോൺട്രാക്ട് തീരുന്നതോടെയാണ് സ്മൂവ് വെലിബിനെ ഏറ്റെടുത്തത്. ജനുവരി മുതൽ പുതിയ കമ്പനി ആകുന്നതോടെ പുതിയ ബൈക്കുകളും ഡോക്കിങ് സ്‌റ്റേഷനുകളുമാവും രാജ്യത്ത് പ്രവർത്തിച്ച് തുടങ്ങുക. എന്നാൽ വെലിബിൽ ജോലി ചെയ്യുന്ന ജൊലിക്കാർ തങ്ങളുടെ ജോലി ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വെലിബ് അടച്ച് പൂട്ടുന്നതോടെ തൊഴിൽ നഷ്ടമായ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്.
പാരിസിലെ പ്രധാന സൈക്കിൾ ഷെയറിങ് കമ്പനിയായ വെലിബ് ഡോക്കിങ് സ്‌റ്റേഷനുകൾ അടച്ച് പൂട്ടുന്നു. ജനുവരി മുതൽ വെലിബിനെ സ്മൂവ് ഏറ്റെടുക്കുന്നതാണ് നിലവിലെ ഡോക്കിങ് സ്‌റ്റേഷനുകൾ പൂട്ടാൻ കാരണം. എന്നാൽ കമ്പനിയുടെ ഉപഭോക്താക്കൾ നിക്ഷേപിച്ച പണം തിരികെ നല്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഏകദേശം 3ലക്ഷത്തോളം ഉപഭോക്താക്കൾ വെലിബിന് ഉണ്ടായിരുന്നതായാണ് കണക്കുകൾ. ഇവർക്ക് പണം തിരികെ നല്കുമെന്ന് സിറ്റി കൗൺസിൽ അറിയിച്ചു.വെലിബിനെ നിലവിൽ നിയന്ത്രിച്ചിരുന്ന ജെസിഡീക്‌സ് എന്ന കമ്പനിയുടെ കോൺട്രാക്ട് തീരുന്നതോടെയാണ് സ്മൂവ് വെലിബിനെ ഏറ്റെടുത്തത്.
ജനുവരി മുതൽ പുതിയ കമ്പനി ആകുന്നതോടെ പുതിയ ബൈക്കുകളും ഡോക്കിങ് സ്‌റ്റേഷനുകളുമാവും രാജ്യത്ത് പ്രവർത്തിച്ച് തുടങ്ങുക. എന്നാൽ വെലിബിൽ ജോലി ചെയ്യുന്ന ജൊലിക്കാർ തങ്ങളുടെ ജോലി ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വെലിബ് അടച്ച് പൂട്ടുന്നതോടെ തൊഴിൽ നഷ്ടമായ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്.