കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ വിശുദ്ധ ഖുർആൻ സമ്പൂർണ്ണ വിജ്ഞാന പരീക്ഷ പദ്ധതിയായ വെളിച്ചത്തിന്റെ 22 ാം മൊഡ്യൂൽ പുറത്തിറങ്ങി. പരീക്ഷ പാഠഭാഗത്തിന്റെ കോപ്പി കേരള ജംഇയ്യത്തുൽ ഉലമ അസി. സെക്രട്ടറി ഹനീഫ കായക്കൊടി നോർക്ക വെൽഫയർ ബോർഡ്, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറായ ഷറഫുദ്ധീൻ കണ്ണേത്തിന് നൽകി പ്രകാശനം ചെയ്തു. 

സംഗമത്തിൽ മസ്ജിദുൽ കബീർ മുദീറായ റൂമി മത്വർ അറൂമി, കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി എം.സ്വലാഹുദ്ധീൻ മദനി, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്‌ബർ, മുഹമ്മദ് അലി, ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ്, വെളിച്ചം സെക്രട്ടറി മനാഫ് മാത്തോട്ടം എന്നിവർ പങ്കെടുത്തു. ഐ.ഐ.സി പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വീട്ടിലിരുന്ന് സാവകാശം എഴുതാവുന്ന രൂപത്തിലുള്ള പരീക്ഷ പാഠഭാഗം തയ്യാറാക്കിയിയത് മർഹും അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയെ അവലംബിച്ചാണ്. പരീക്ഷയുടെ കിറ്റ് ലഭിക്കാൻ ബന്ധപ്പെടുക. 65829673, 66509290, 966526