കുവൈത്ത്: വിശുദ്ധ ഖുർആൻ സമ്പൂർണ്ണ പരീക്ഷയായ വെളിച്ചം പഠിതാക്കളുടെ സംഗമം നാളെ വൈകുന്നേരം 6 മണിക്ക് ഫർവാനിയയിലെ ആനന്ദ ഭവൻ റസ്റ്റോറന്റിൽ നടക്കും. ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീന് (ഐ.എസ്.എം) സംസ്ഥാന മുൻജനറൽ സെക്രട്ടറി ഇസ്മയിൽ കരിയാട് മുഖ്യപ്രഭാഷണം നടത്തും.

അവാർഡ് ദാനവും വെളിച്ചം 19 മൊഡ്യൂളിന്റെ വിജ്ഞാപനവും സംഗമത്തിൽ ഉണ്ടായിരിക്കും.

വിശദ വിവരങ്ങൾക്ക് വിളിക്കുക. 97228093, 65829673