നാടിന്റെ നന്മയും, സമൂഹ പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സേവന കൂട്ടായ്മയായ 'വെളിച്ചം വെളിയങ്കോട്' പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മറ്റ് ഇതര ഗൾഫ് നാടുകളിലും സ്തുത്യർഹമായ സേവനം നടത്തി കൊണ്ടിരിക്കുന്ന വെളിച്ചം വെളിയങ്കോട് ബഹ്‌റനിൽ രൂപീകൃതമായിട്ട് ഒരു വർഷം പിന്നിടുംബോൾ പിന്നിട്ട ഈ കുറഞ്ഞ കാലയളവിലും ഇവിടെയും, നാട്ടിലുമായ് ഒട്ടനവതി സാമൂഹിക ജീവ കാരുണ്ണ്യ പ്രവർത്തനങ്ങളിലൂടെ ദുരിദമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് നൽകാൻ ഈ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്.

സൗജന്യ ലേബർ മെഡിക്കൽ ക്യാമ്പ്, സാമൂഹ്യ ബോധവൽക്കരണ കാമ്പയ്ൻ, യാത്രാ എയർ ടിക്കറ്റ് സഹായം, ചികിൽസാ സഹായം, ഭവന നിർമ്മാണ സഹായം, നിർദ്ധന വിദ്യാർത്ഥികൾക്കായുള്ള പഠന സഹായം, കുടി വെള്ള സഹായ പദ്ധതികൾ, നാടിനും സമൂഹത്തിനും ഉപകര പ്രദമാകുന്ന മറ്റ് നിരവതി കാര്യങ്ങളും ഈ സേവന കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

ബഷീർ അംബലായി മുഖ്യ രക്ഷാധികാരിയായ് നേതൃത്വം നൽകുന്ന ഈ കൂട്ടായ്മയിൽ 350 ഓളം അംഗങ്ങളുണ്ട്. ബാങ്കോക്ക് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്ന പ്രധമ ജനറൽ ബോഡിയിൽ തെരെഞ്ഞെടുക്കപെട്ട പുതിയ ഭാരവാഹികൾ.പ്രസിഡന്റ് ഷമീർ ബാവ, ജനറൽ സെക്രട്ടറി ബഷീർ ആലൂർ, ട്രഷറർ ടി.എ. ഇസ്മത്തുള്ള, വൈസ് പ്രസിഡന്റ് അഫ്‌സൽ. കെ, ബഷീർ.എം. ജോയിന്റ്:സെക്രട്ടറി: പി.പി.എ.നസീർ, ബാദ്ഷ വലിയ പുരക്കൽ, ചാരിറ്റി കൺ വീനർ ബഷീർ തറയിൽ, മീഡിയ ഇൻ ചാർജ്ജ് റഫീഖ് കാളിയത്ത് എന്നിവരെ തെരെഞ്ഞെടുത്തു. ഉപദേശക സമിതിയിലേക്ക് മുതിർന്ന അംഗങ്ങളായ ആർ.കെ. മൗദീൻ, വി.പി. റസാഖ്, വി.പി.സൈനുദ്ധീൻ, പി.മൗദുണ്ണി, തറയിൽ കാദർ, അൻവർ എന്നിവരേയും തെരെഞ്ഞെടുത്തു.