മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.മോഹൻലാൽ തന്നെയാണ് ഫേസ്‌ബുക്കിലൂടെ തന്റെ ആദ്യ ലാൽജോസ് ചിത്രത്തിന്റെ പോസ്റ്റർ പ്രേക്ഷകരുമായി പങ്കുവെച്ചത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റ തിരക്കഥ എഴുതിയിരിക്കുന്നത്.

ബെന്നി പി നായരമ്പലം മോഹൻലാലിന് വേണ്ടി എഴുതുന്ന രണ്ടാമത്തെ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ലാൽജോസ് ഹിറ്റുകളായ ചാന്തുപൊട്ടിന്റെയും സ്പാനിഷ് മസാലയുടെയും തിരക്കഥയൊരുക്കിയതും ബെന്നി പി നായരമ്പലമാണ്. മോഹൻലാൽ-അൻവർ റഷീദ് ഹിറ്റ് ചിത്രം ഛോട്ടാമുംബൈയുടെ തിരക്കഥയും ഇദ്ദേഹത്തിന്റേതായിരുന്നു.

ചിത്രത്തിൽ കോളേജ് പ്രൊഫസറായ മൈക്കിൾ ഇടിക്കുളയായിട്ടാണ് മോഹൻലാൽ എത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിൽ പറയുന്നത്. അങ്കമാലി ഡയറി എന്നചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അന്നാ രേഷ്മയാണ് ചിത്രത്തിലെ നായിക. പ്രീയങ്ക, അനൂപ് മേനോൻ,സിദ്ദിഖ്, സലീം കുമാർ, കലാഭവൻ ഷാജോൺ, ശിവജി ഗുരുവായൂർ, ശരണ്യ, ശരത് കുമാർ (അപ്പാനി രവി), അരുൺ(ആനന്ദം ഫെയിം), സ്വപ്ന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.