- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളിപാടിന്റെ പുസ്തകത്തിന്റെ ഷൂട്ടിങ് പൂർത്തിയായി; ലാൽജോസ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഓണവിരുന്നായി തിയേറ്ററുകളിൽ; മോഷൻ പോസ്റ്റർ കാണാം
മോഹൻലാലും ലാൽ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഓണവിരുന്നായി തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ വിവരം ലാൽജോസ് ഫേസ്‌ബുക്കിലൂടെ പങ്ക് വച്ചു. ലാൽ ജോസും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും മോഹൻലാലും ചേർന്നുള്ള സെൽഫി പങ്ക് വച്ചാണ് ഇക്കാര്യം അറിയിച്ചത്.വെളിപാടിന്റെ പുസ്തകത്തെ ഓണത്തിന് വരവേൽക്കാം എന്നായിരുന്നു സെൽഫിയോടൊപ്പമുള്ള ലാലിന്റെ കുറിപ്പ്. കോളേജ് ക്യാംപസ് സ്റ്റോറിയാണ് വെളിപാടിന്റെ പുസ്തകം. അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബെന്നി പി നായരമ്പലമാണ്. പ്രൊഫസർ മൈക്കിൾ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ലുക്ക് തുടക്കത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. മൂന്ന് ഗെറ്റപ്പുകളിലായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ മൂന്ന് ഗെറ്റപ്പുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മോഷൻ പോസ്റ്ററും ലാൽ ജോസ് ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.അങ്കമാലി ഡയറീസ് എന്ന ചിത്രത്തി
മോഹൻലാലും ലാൽ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഓണവിരുന്നായി തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ വിവരം ലാൽജോസ് ഫേസ്‌ബുക്കിലൂടെ പങ്ക് വച്ചു. ലാൽ ജോസും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും മോഹൻലാലും ചേർന്നുള്ള സെൽഫി പങ്ക് വച്ചാണ് ഇക്കാര്യം അറിയിച്ചത്.വെളിപാടിന്റെ പുസ്തകത്തെ ഓണത്തിന് വരവേൽക്കാം എന്നായിരുന്നു സെൽഫിയോടൊപ്പമുള്ള ലാലിന്റെ കുറിപ്പ്.
കോളേജ് ക്യാംപസ് സ്റ്റോറിയാണ് വെളിപാടിന്റെ പുസ്തകം. അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബെന്നി പി നായരമ്പലമാണ്. പ്രൊഫസർ മൈക്കിൾ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ലുക്ക് തുടക്കത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.
മൂന്ന് ഗെറ്റപ്പുകളിലായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ മൂന്ന് ഗെറ്റപ്പുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മോഷൻ പോസ്റ്ററും ലാൽ ജോസ് ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത്. അനൂപ് മേനോൻ, അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാർ, ആനന്ദ് ഫെയിം അരുൺ കുര്യൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.