- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം എസ്എൻ കോളജിന്റെ ഫണ്ട് വകമാറ്റി ചെലവഴിച്ചു; വെള്ളാപ്പള്ളി നടേശനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി; ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവ്
കൊച്ചി: കൊല്ലം എസ്എൻ കോളജ് ഫണ്ട് വകമാറ്റിയ കേസിൽ വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശം. ഡിജിപിയുടെ മേൽനോട്ടത്തിൽ എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്. അന്വേഷണം ആറ് മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. വെള്ളാപ്പള്ളി നടേശനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പറഞ്ഞ ഹൈക്കോടതി കുറ്റം ചെയ്തവരെ രക്ഷപെടാൻ അനുവദിക്കരുതെന്നും വ്യക്തമാക്കി. കൊല്ലം സ്വദേശി സുരേന്ദ്ര ബാബു നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്.

X
കൊച്ചി: കൊല്ലം എസ്എൻ കോളജ് ഫണ്ട് വകമാറ്റിയ കേസിൽ വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശം. ഡിജിപിയുടെ മേൽനോട്ടത്തിൽ എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്. അന്വേഷണം ആറ് മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്.
വെള്ളാപ്പള്ളി നടേശനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പറഞ്ഞ ഹൈക്കോടതി കുറ്റം ചെയ്തവരെ രക്ഷപെടാൻ അനുവദിക്കരുതെന്നും വ്യക്തമാക്കി. കൊല്ലം സ്വദേശി സുരേന്ദ്ര ബാബു നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്.
Next Story

