- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡിഎ യിൽ നിന്നിട്ട് കാര്യമില്ലെന്ന് മനസിലായതോടെ പുതിയ തന്ത്രങ്ങൾക്കൊരുങ്ങി വെള്ളാപ്പള്ളി; ബിജെപി നേതൃത്വത്തിന് ബിഡിജെഎസിനോട് ഇപ്പോഴും സവർണാധിപത്യ നിലപാട്; നാണംകെട്ട് തുടരേണ്ട ആവശ്യമില്ലെന്നും ബിഡിജെഎസ് എൻഡിഎ വിടണമെന്നും വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: ബിഡിജെഎസ് എൻഡിഎ വിടണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപി നേതൃത്വത്തിന് ബിഡിജെഎസിനോട് ഇപ്പോഴും സവർണാധിപത്യ നിലപാടാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഇനിയും നാണം കെട്ട് എൻ.ഡി.എയിൽ തുടരേണ്ടെന്നും അദ്ദേഹം പറഞ്ഞു. മകൻ തുഷാർ വെള്ളാപ്പള്ളി കേന്ദ്രമന്ത്രിയാകുന്നതും സ്വപ്‌നം കണ്ടാണ് വെള്ളാപ്പള്ളിയും കൂട്ടരും എൻഡിഎ പാളയത്തിലേക്ക് എത്തിയത്. എന്നാൽ കാത്തിരിക്കുന്നതിന് എല്ലാം ഒരു പരിധിയില്ലെ എന്നതാണ് വെള്ളാപ്പള്ളിയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്. എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറിയ നാൾ മുതൽ പരിഗണനക്കായി കാത്തിരിക്കുകയാണ് ബിഡിജെഎസ്. കുറഞ്ഞ പക്ഷം തുഷാർ വെള്ളാപ്പള്ളിക്ക് ഒരു കേന്ദ്രമന്ത്രി സ്ഥാനമെങ്കിലും ലഭിക്കുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ കണക്ക്കൂട്ടൽ. കേന്ദ്രമന്ത്രിസഭയിൽ നടന്ന അഴിച്ചുപണിയിൽ സുരേഷ് ഗോപിക്ക് എംപി സ്ഥാനവും, അൽഫോൻസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി പദവും ലഭിച്ചിട്ടും ബിഡിജെഎസിനെ അവഗണിച്ചതാണ് ഇപ്പോൾ വെള്ളാപ്പള്ളിയെ മാറി ചിന്തിക്കാൻ
തിരുവനന്തപുരം: ബിഡിജെഎസ് എൻഡിഎ വിടണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപി നേതൃത്വത്തിന് ബിഡിജെഎസിനോട് ഇപ്പോഴും സവർണാധിപത്യ നിലപാടാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഇനിയും നാണം കെട്ട് എൻ.ഡി.എയിൽ തുടരേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മകൻ തുഷാർ വെള്ളാപ്പള്ളി കേന്ദ്രമന്ത്രിയാകുന്നതും സ്വപ്‌നം കണ്ടാണ് വെള്ളാപ്പള്ളിയും കൂട്ടരും എൻഡിഎ പാളയത്തിലേക്ക് എത്തിയത്. എന്നാൽ കാത്തിരിക്കുന്നതിന് എല്ലാം ഒരു പരിധിയില്ലെ എന്നതാണ് വെള്ളാപ്പള്ളിയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്. എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറിയ നാൾ മുതൽ പരിഗണനക്കായി കാത്തിരിക്കുകയാണ് ബിഡിജെഎസ്.
കുറഞ്ഞ പക്ഷം തുഷാർ വെള്ളാപ്പള്ളിക്ക് ഒരു കേന്ദ്രമന്ത്രി സ്ഥാനമെങ്കിലും ലഭിക്കുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ കണക്ക്കൂട്ടൽ. കേന്ദ്രമന്ത്രിസഭയിൽ നടന്ന അഴിച്ചുപണിയിൽ സുരേഷ് ഗോപിക്ക് എംപി സ്ഥാനവും, അൽഫോൻസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി പദവും ലഭിച്ചിട്ടും ബിഡിജെഎസിനെ അവഗണിച്ചതാണ് ഇപ്പോൾ വെള്ളാപ്പള്ളിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.
മറ്റ് ഘടകകക്ഷികളെ ബിജെപി പരിഗണിക്കുന്നില്ലെന്നും എൻ.ഡി.എ ശിഥിലമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അൽഫോൻസ് കണ്ണന്താനത്തെ മന്ത്രിയാക്കിയത് ക്രിസ്ത്യൻ സമുദായത്തെ എൻഡിഎയിലേക്ക് അടുപ്പിക്കാനാണ്. എന്നാൽ ആ നീക്കം കേരളത്തിൽ വിജയിക്കാൻ പോവുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.