- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുദേവൻ മദ്യം വിഷം ആണെന്ന് പറഞ്ഞെങ്കിൽ വെള്ളാപള്ളി നടേശന് അതിനോട് യോജിപ്പില്ല; കള്ള് പ്രകൃതിദത്തമായ പാനിയമാണെന്നാണ് വെള്ളാപള്ളിയുടെ കണ്ടെത്തൽ; മദ്യശാലകൾ തുറക്കുന്നുവെന്നറിഞ്ഞ് രംഗത്തെത്തിയ മതമേലധ്യക്ഷമാരോട് വെള്ളാപള്ളിക്ക് പുച്ഛം
ആലപ്പുഴ: വിദേശിയും സ്വദേശിയുമായ അനേകം ഷാപ്പുകളുടെ ഉടമയാണ് വെള്ളാപള്ളി നടേശൻ. പക്ഷെ കുടിക്കില്ല. എന്നാൽ മദ്യശാലകൾ അടച്ചിടുന്നതിനോട് വെള്ളാപള്ളിക്ക് യോജിപ്പുമില്ല. കള്ള് മദ്യമല്ല. പ്രകൃതിദത്തമായ പാനിയമാണ്. അത് ആവോളം ജനങ്ങൾ കുടിക്കട്ടെ. മദ്യശാലകൾ തുറക്കുന്നുവെന്നറിഞ്ഞപ്പോൾ രംഗത്തെത്തിയ മതനേതാക്കൾക്കും പുരോഹിതർക്കും എതിരെ ഇന്നലെ വെള്ളാപള്ളി ശക്തമായ ആക്രമണം നടത്തി. അടച്ചു പൂട്ടിയ മദ്യശാലകൾ തുറന്നു പ്രവർത്തിക്കുന്നതിനെ എതിർക്കുന്ന മത മേലദ്ധ്യക്ഷന്മാർ യാഥാർത്ഥ്യം മനസിലാക്കണമെന്നാണ് വെള്ളാപള്ളിയുടെ ആവശ്യം. ഇന്നലെ വൈകുന്നേരം മാധ്യമ പ്രവർത്തകരെ വീട്ടിൽ വിളിച്ചുവരുത്തിയാണ് വെള്ളാപള്ളി ഇക്കാര്യം പറഞ്ഞത്. നിരവധി പേർക്ക് തൊഴിലും സർക്കാരിന് കോടികൾ വരുമാനവും നൽകുന്ന മദ്യ വ്യവസായത്തെ എതിർത്ത് സർക്കാരിനെ ഇവർ പ്രതിസന്ധിയിലാക്കരുത്. കോടികൾ മുടക്കിയാണ് അനേകം പേർ ബാറുകൾ നടത്തുന്നത്.ഇതിനെ ആശ്രയിച്ച് ജീവിക്കുന്നവർ നിരവധിയാണ്. ഇവരെ ഓർത്തെങ്കിലും എതിർപ്പുമായി വന്ന മതമേലദ്ധ്യക്ഷന്മാർ യഥാർത്ഥബോധം ഉൾക്കൊണ്ട് പിന്മാറ
ആലപ്പുഴ: വിദേശിയും സ്വദേശിയുമായ അനേകം ഷാപ്പുകളുടെ ഉടമയാണ് വെള്ളാപള്ളി നടേശൻ. പക്ഷെ കുടിക്കില്ല. എന്നാൽ മദ്യശാലകൾ അടച്ചിടുന്നതിനോട് വെള്ളാപള്ളിക്ക് യോജിപ്പുമില്ല. കള്ള് മദ്യമല്ല. പ്രകൃതിദത്തമായ പാനിയമാണ്. അത് ആവോളം ജനങ്ങൾ കുടിക്കട്ടെ. മദ്യശാലകൾ തുറക്കുന്നുവെന്നറിഞ്ഞപ്പോൾ രംഗത്തെത്തിയ മതനേതാക്കൾക്കും പുരോഹിതർക്കും എതിരെ ഇന്നലെ വെള്ളാപള്ളി ശക്തമായ ആക്രമണം നടത്തി. അടച്ചു പൂട്ടിയ മദ്യശാലകൾ തുറന്നു പ്രവർത്തിക്കുന്നതിനെ എതിർക്കുന്ന മത മേലദ്ധ്യക്ഷന്മാർ യാഥാർത്ഥ്യം മനസിലാക്കണമെന്നാണ് വെള്ളാപള്ളിയുടെ ആവശ്യം. ഇന്നലെ വൈകുന്നേരം മാധ്യമ പ്രവർത്തകരെ വീട്ടിൽ വിളിച്ചുവരുത്തിയാണ് വെള്ളാപള്ളി ഇക്കാര്യം പറഞ്ഞത്.
നിരവധി പേർക്ക് തൊഴിലും സർക്കാരിന് കോടികൾ വരുമാനവും നൽകുന്ന മദ്യ വ്യവസായത്തെ എതിർത്ത് സർക്കാരിനെ ഇവർ പ്രതിസന്ധിയിലാക്കരുത്. കോടികൾ മുടക്കിയാണ് അനേകം പേർ ബാറുകൾ നടത്തുന്നത്.ഇതിനെ ആശ്രയിച്ച് ജീവിക്കുന്നവർ നിരവധിയാണ്. ഇവരെ ഓർത്തെങ്കിലും എതിർപ്പുമായി വന്ന മതമേലദ്ധ്യക്ഷന്മാർ യഥാർത്ഥബോധം ഉൾക്കൊണ്ട് പിന്മാറണം. നിരവധി പേരാണ് കള്ള് ചെത്ത് ഉപജീവനമാർഗമായി കാണുന്നത്.ഇക്കാര്യത്തിൽ സഭ ബഹളം വെച്ച കൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ല. പള്ളികളിൽ മദ്യപരെ വില
ക്കാനും നേരേയാക്കാനുമുള്ള നടപടികളാണ് ചെയ്യേണ്ടതെന്നും അദേഹം പറഞ്ഞു.നല്ല മാംസ്യം കിട്ടാനുള്ള നിയന്ത്രണം മാത്രമാണ് കശാപ്പ് വിലക്കിലൂടെ കേന്ദ്രം ഏർപ്പെടുത്തിയത്.നിയമം പണ്ടേ ഉള്ളതാണ്.
അറവിനുള്ള കാലി വിൽപ്പന നയത്തിലെ അവ്യക്തത നീക്കണം.പ്രായമായ കാലികളെ എന്തു ചെയ്യണമെന്ന് വ്യക്തതയില്ലാത്തതിനാൽ.നിയമത്തിലെ പോരായ്മകൾ പരിഹരിക്കണമെന്നും പറഞ്ഞു. ബിജെപി അധ്യക്ഷൻ അമിത് ഷാ എൻ ഡി എ ഘടകകക്ഷികളല്ലാത്ത ക്രൈസ്തവ സഭ ഉൾപ്പെടെയുള്ളവരുമാ യി കൂടിക്കാഴ്ച നടത്തിയത് ബിജെപിയുടെ സംഘടനാപരമായ കാര്യത്തിനാകാം.എസ് എൻ ഡി പിയുമായി ആശയവിനിമയം നടത്തേണ്ട ആവശ്യം അദേഹത്തിനില്ലാത്തതിനാൽ ക്ഷണിച്ചില്ല. യോഗ നേതൃത്വത്തിന് അദേഹത്തെ കാണണ്ട ആവശ്യവുമില്ല.അമിത്ഷായോടും പ്രധാനമന്ത്രിയോടും നേരത്തെ പറഞ്ഞ ചില കാര്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധമുണ്ട്.
കേന്ദ്ര സർവകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടാമെന്ന് ഇരുവരും ഉറപ്പു നൽകിയിരുന്നതാണ്. ഇക്കാര്യത്തിൽ സംസ്ഥാന ബിജെപി നേതൃത്വവും ഇടപെടലുകൾ നടത്തിയില്ല.എല്ലാ കക്ഷികളിലേയും ആളുകൾ ഉൾപ്പെട്ട എസ്എൻഡിപി യോഗം ഒരു പാർട്ടിക്കും ഒപ്പമല്ല. പാർട്ടിയില്ലെങ്കിലും സാമൂഹ്യനീതിക്ക് വേണ്ടി രാഷ്ട്രീയ അഭിപ്രായം പറയും. അഭിപ്രായം പറയരുതെന്ന നിലപാട് ചരിത്രം അറിയാത്തവരുടേതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.