- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായി ശരിയെന്ന് തോന്നുന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്ന നേതാവ്; പൊലീസ് നയത്തിൽ ഒരു കുഴപ്പവുമില്ല; മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയരുമ്പോൾ എല്ലാം ആദ്യം രക്ഷിക്കാനെത്തുന്നത് വെള്ളാപ്പള്ളി തന്നെ; മൈക്രോ ഫിനാൻസ് വിഷയത്തിലെ മെല്ലെപ്പോക്ക് പ്രത്യുപകാരമാണെന്ന വിമർശനം പാർട്ടിയിലും
കോഴിക്കോട്: അധികാരത്തിലിരിക്കുന്നവരെ തല്ലുകയും തലോടുകയും ചെയ്യുന്ന പ്രകൃതമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തെ പുകഴ്‌ത്തി ചെന്നിത്തലയെ ഇകഴ്‌ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഇപ്പോൾ പിണറായി മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തെ പുകഴ്‌ത്തി വിഎസിനെ ഇകഴ്‌ത്തുന്നു. ഇതിനെല്ലാം കാരണം വ്യക്തിപരമാണ് താനും. മൈക്രോ ഫിനാൻസ് അഴിമതി കേസിൽ വെള്ളാപ്പള്ളിക്കെതിരെ ശബ്ദമുയർത്തിയ വി എസ് നേതാവിന്റെ കണ്ണിലെ കരടായി. കേസിൽ നിന്നും രക്ഷപെടാൻ വേണ്ടി പിണറായിയെ പുകഴ്‌ത്തി കൊണ്ട് രംഗത്തെത്തുകയും ചെയ്തു. നിരവധി തവണ വെള്ളാപ്പള്ളി ആവർത്തിച്ച പിണറായി സ്തുതി കഴിഞ്ഞ ദിവസവും വീണ്ടും ആവർത്തിച്ചു. പിണറായി കരുത്തനായ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ പൊലീസ് നയത്തിൽ അപാതകളൊന്നുമില്ലെന്നും പറഞ്ഞാണ് വിമർശനങ്ങളുടെ നടുവിൽ നിൽക്കുന്ന പിണറായിക്ക് വെള്ളാപ്പള്ളി രക്ഷകനായത്. ഉമ്മൻ ചാണ്ടിയുടേത് അഴിമതിയുടെ കാലമായിരുന്നുവെങ്കിൽ ഇതു കാര്യക്ഷമതയുടെ കാലമാണ്. ഘടകകക്ഷികൾ ഇ
കോഴിക്കോട്: അധികാരത്തിലിരിക്കുന്നവരെ തല്ലുകയും തലോടുകയും ചെയ്യുന്ന പ്രകൃതമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തെ പുകഴ്‌ത്തി ചെന്നിത്തലയെ ഇകഴ്‌ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഇപ്പോൾ പിണറായി മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തെ പുകഴ്‌ത്തി വിഎസിനെ ഇകഴ്‌ത്തുന്നു. ഇതിനെല്ലാം കാരണം വ്യക്തിപരമാണ് താനും. മൈക്രോ ഫിനാൻസ് അഴിമതി കേസിൽ വെള്ളാപ്പള്ളിക്കെതിരെ ശബ്ദമുയർത്തിയ വി എസ് നേതാവിന്റെ കണ്ണിലെ കരടായി. കേസിൽ നിന്നും രക്ഷപെടാൻ വേണ്ടി പിണറായിയെ പുകഴ്‌ത്തി കൊണ്ട് രംഗത്തെത്തുകയും ചെയ്തു. നിരവധി തവണ വെള്ളാപ്പള്ളി ആവർത്തിച്ച പിണറായി സ്തുതി കഴിഞ്ഞ ദിവസവും വീണ്ടും ആവർത്തിച്ചു.
പിണറായി കരുത്തനായ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ പൊലീസ് നയത്തിൽ അപാതകളൊന്നുമില്ലെന്നും പറഞ്ഞാണ് വിമർശനങ്ങളുടെ നടുവിൽ നിൽക്കുന്ന പിണറായിക്ക് വെള്ളാപ്പള്ളി രക്ഷകനായത്. ഉമ്മൻ ചാണ്ടിയുടേത് അഴിമതിയുടെ കാലമായിരുന്നുവെങ്കിൽ ഇതു കാര്യക്ഷമതയുടെ കാലമാണ്. ഘടകകക്ഷികൾ ഇരിക്കാൻ പറഞ്ഞപ്പോൾ കിടന്നതാണ് ഉമ്മൻ ചാണ്ടിയുടെ എല്ലാ കുഴപ്പങ്ങൾക്കും കാരണം. ശരിയെന്നു തോന്നുന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നതാണ് പിണറായിയുടെ നയം.
ഉറ്റ അനുയായിയായ ഇ പി ജയരാജനെതിരെ പോലും നടപടിയെടുത്തത് അതിന്റെ തെളിവാണ്. പിണറായിയുടെ ചോരയ്ക്കുവേണ്ടി എന്നും ദാഹിക്കുന്നയാളാണ് വി എസ്. അതിനു പിറകിൽ ആരാണെന്ന് എല്ലാവർക്കുമറിയാം. പ്രതിബന്ധങ്ങളെല്ലാം മറികടന്ന് പാർട്ടിയെ ഒരു കുടക്കീഴിലാക്കാൻ സാധിച്ചതും പിണറായിയുടെ നേട്ടമാണ്. ജാതിയില്ലെന്ന് ഗുരു പറഞ്ഞിട്ടില്ല. ഓരോരുത്തരും അവരവരുടേതായ പ്രത്യശാസ്ത്രങ്ങൾക്കനുസരിച്ചാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ദേശീയഗാനത്തിന്റെ കാര്യത്തിൽ സുപ്രീംകോടതിവിധി എല്ലാവർക്കും ബാധകമാണ്. പക്ഷേ, അതിന്റെ പേരിൽ അക്രമവും സംവിധായകൻ കമലിന്റെ വീട്ടിലേക്ക് മാർച്ചും നടത്തുന്നതും ശരിയല്ല. ഗൃഹപാഠം ശരിയാവാത്തതിനാൽ നോട്ടുനിരോധനത്തിന്റെ ഗുണഫലം ജനങ്ങൾക്കു ലഭിച്ചില്ല. ഈ പരിഷ്‌കാരം ഇതുവരെ പരാജയമാണ്.
ലക്ഷ്യം നന്നായെങ്കിലും മാർഗം നന്നായില്ല. ഇതു തിരഞ്ഞെടുപ്പുഫലത്തെ ബാധിക്കുമോയെന്ന് പറയാനാവില്ല. സഹകരണ ബാങ്കുകൾക്ക് പ്രയാസമുണ്ടാകുന്ന നിലപാട് റിസർവ് ബാങ്കിൽനിന്നുണ്ടാവരുതെന്ന് പറയുന്ന അവസരത്തിൽത്തന്നെ കണക്കുകൾ പരിശോധിക്കാൻ അവസരവുമൊരുക്കണം. ബിജെപിയിൽ നിന്നു പരിഗണന ലഭിച്ചില്ലെന്ന പരാതി ഇപ്പോഴും നിലനിൽക്കുന്നു. ഇതു പരിഹരിക്കപ്പെടുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അതേസമയം വെള്ളാപ്പള്ളി നടേശന്റെ പിണറായി പ്രശംസ മൈക്രോഫിനാൻസ് തട്ടിപ്പു കേസിൽ നിന്നും രക്ഷപെടാനാണെന്ന ആക്ഷേപവും ശക്തമാണ്. ആലപ്പുഴയിലെ ഒരു പരിപാടിക്ക് ശേഷം പിണറായി വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്‌ച്ച നടത്തിയതും നേരത്തെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം മൈക്രോ ഫിനാൻസ് തട്ടിപ്പു കേസ് മെല്ലപോകുകയാണെന്ന ആക്ഷേപവും സിപിഎമ്മിനുള്ളിൽ ശക്തമാണ്. ഇതിനിടെയാണ വെള്ളാപ്പള്ളിയുടെ പിണറായി സ്തുതി. മുഖ്യമന്ത്രിയ്‌ക്കെതിരെ വിമർശനം ഉയരുമ്പോഴൊക്കെ പിന്തുണയുമായി രംഗത്തെത്തുന്ന വെള്ളാപ്പള്ളി ചുരുക്കത്തിൽ അദ്ദേഹത്തെ തന്നെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നത്.



