- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു ലക്ഷം ഹിന്ദുക്കളിൽ മൂന്നു ലക്ഷം പേർ മലപ്പുറത്ത് വോട്ടുചെയ്തു; എന്നിട്ടും ബിജെപി ക്ക് കിട്ടിയത് 65000 മാത്രം; കുമ്മനവും കൂട്ടരും ഒറ്റയാൻ കളി നിർത്തണം; ഉപതെരഞ്ഞെടുപ്പിൽ പണി കിട്ടിയത് ബിഡിജെഎസിനെ മറന്നതിനാൽ; വെള്ളാപ്പള്ളി മറുനാടനോട്
കൊച്ചി : രാജ്യത്താകമാനം ബിജെപി വളരുമ്പോൾ കേരളത്തിൽ ബിജെപിക്ക് സംഭവിച്ചത് വലിയ പതനം. പരാജയത്തിനു കാരണം സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടുതന്നെയാണ്. ഘടകകക്ഷികളെ മുഖവിലയ്ക്കെടുക്കാതെയുള്ള ബിജെപിയുടെ ഏകപക്ഷീയമായ നീക്കമാണ് വൻ വീഴ്‌ച്ചയ്ക്ക് കാരണമായത്. മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വെള്ളാപ്പള്ളി മനസുതുറന്നത്. ബിജെപി സംസ്ഥാന നേതൃത്വം താഴേത്തട്ടിലേക്ക് ഇറങ്ങിവരണം. മലപ്പുറത്ത് എൻ ഡി എ സ്ഥാനാർത്ഥിയെന്നു പറയാൻ ബിജെപിക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. ബിജെപി സ്ഥാനാർത്ഥിയെന്നാണ് ആദ്യഘട്ടപ്രചരണം നടത്തിയത്. പിന്നെയാണ് എൻ ഡി എയെന്ന് തിരുത്തിയത്. ദേശീയ നേതൃത്വം എൻ ഡി എ എന്ന വലിയ കൂട്ടായ്മയിലൂടെ മൂന്നോട്ടു നീങ്ങുമ്പോൾ കേരളത്തിലെ നേതാക്കൾക്ക് വലിയ പുച്ഛം. മലപ്പുറത്ത് സ്വന്തമായി പോസ്റ്റർ അടിക്കുകയും ബാനർ കെട്ടുകയും ചെയ്തപ്പോൾ ഘടകകക്ഷികൾ വെറും നോക്കുകുത്തികളായി- വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി വളരെ വ്യക്തമായി കാര്യങ്ങൾ പഠിക്കണം. മലപ്പുറത്ത് നാലു ലക്ഷം ഹിന്ദുക്കളാണുള്ളത്. അവരിൽ മുന്നു ലക്ഷം പേർ വോട്ടുചെയ്തുവ
കൊച്ചി : രാജ്യത്താകമാനം ബിജെപി വളരുമ്പോൾ കേരളത്തിൽ ബിജെപിക്ക് സംഭവിച്ചത് വലിയ പതനം. പരാജയത്തിനു കാരണം സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടുതന്നെയാണ്. ഘടകകക്ഷികളെ മുഖവിലയ്ക്കെടുക്കാതെയുള്ള ബിജെപിയുടെ ഏകപക്ഷീയമായ നീക്കമാണ് വൻ വീഴ്‌ച്ചയ്ക്ക് കാരണമായത്. മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വെള്ളാപ്പള്ളി മനസുതുറന്നത്.
ബിജെപി സംസ്ഥാന നേതൃത്വം താഴേത്തട്ടിലേക്ക് ഇറങ്ങിവരണം. മലപ്പുറത്ത് എൻ ഡി എ സ്ഥാനാർത്ഥിയെന്നു പറയാൻ ബിജെപിക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. ബിജെപി സ്ഥാനാർത്ഥിയെന്നാണ് ആദ്യഘട്ടപ്രചരണം നടത്തിയത്. പിന്നെയാണ് എൻ ഡി എയെന്ന് തിരുത്തിയത്. ദേശീയ നേതൃത്വം എൻ ഡി എ എന്ന വലിയ കൂട്ടായ്മയിലൂടെ മൂന്നോട്ടു നീങ്ങുമ്പോൾ കേരളത്തിലെ നേതാക്കൾക്ക് വലിയ പുച്ഛം. മലപ്പുറത്ത് സ്വന്തമായി പോസ്റ്റർ അടിക്കുകയും ബാനർ കെട്ടുകയും ചെയ്തപ്പോൾ ഘടകകക്ഷികൾ വെറും നോക്കുകുത്തികളായി- വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി വളരെ വ്യക്തമായി കാര്യങ്ങൾ പഠിക്കണം. മലപ്പുറത്ത് നാലു ലക്ഷം ഹിന്ദുക്കളാണുള്ളത്. അവരിൽ മുന്നു ലക്ഷം പേർ വോട്ടുചെയ്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരൊറ്റ ഹിന്ദുവിന്റെ വോട്ടുപോലും അധികമായി നേടാൻ കഴിഞ്ഞില്ല. ഇതിൽനിന്നും ബിജെപി പഠിക്കേണ്ടത് ഒറ്റയാൻ കളി നിർത്തണമെന്നാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നില എന്തായിരുന്നുവെന്ന് അവർ മനസിലാക്കണം. മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ സ്ഥാനാർത്ഥികൾ വോട്ടുകൾ വാരിക്കൂട്ടി. ചിലയിടങ്ങളിൽ രണ്ടാം സ്ഥാനത്തും എത്തി. ചരിത്രത്തിലാദ്യമായി കേരളത്തിൽ താമര വിരിഞ്ഞു. അന്ന് ബി ഡി ജെ എസിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. മലപ്പുറത്ത് അതുണ്ടായില്ല.
ബി ഡി ജെഎസിന്റെ ശക്തിയെ കുറച്ചു കണ്ടു. മുഴുവൻ ഘടകക്ഷികളുടെയും വില ബിജെപി മറന്നു. ഒറ്റയ്ക്കാണ് ഇനിയും നീക്കമെങ്കിൽ വരാൻ പോകുന്നത് പൂർവ്വസ്ഥിതി തന്നെയായിരിക്കും. ഇരുമുന്നണികളെയും മടുത്താണ് ബി ഡി ജെ എസ്, എൻ ഡി എയിൽ ഘടകകക്ഷിയായത്. എന്നാൽ ബി ഡി ജെ എസ് കേരളത്തിൽ നിർണ്ണായക കക്ഷിയായി മാറുമെന്ന വിശ്വാസം ബിജെപി സംസ്ഥാന നേതൃത്വത്തിന് ഇല്ലാതെ പോയി. തങ്ങളുടെ കഴിവുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ നോട്ടം കൊയ്യാൻ കഴിഞ്ഞതെന്ന ചിന്തയായിരുന്നു ബിജെപിക്ക്. ഇപ്പോൾ കാര്യങ്ങൾ ഏതാണ്ട് മനസിലായി കഴിഞ്ഞു.
ദേശീയ നേതൃത്വം ഒരുപാട് വാഗ്ദാനങ്ങൾ നൽകിയാണ് ബി ഡി ജെ എസ്സിനെ ഘടകകക്ഷിയാക്കിയത്. അവകാശങ്ങൾ പലതും കവർന്നെടുക്കപ്പെട്ട് അടിച്ചമർത്തപ്പെട്ട ഈഴവ സമുദായത്തിന് എന്തെങ്കിലും ലഭിക്കുമല്ലോയെന്ന പ്രതീക്ഷയിലായിരുന്നു ഇങ്ങനെയൊരു സഖ്യം രൂപപ്പെട്ടത്. എന്നാൽ സംസ്ഥാന നേതൃത്വം എല്ലാറ്റിനും പ്രതിസന്ധി തീർക്കുകയാണ്. പരസ്പരം കലഹിക്കുന്ന അവർക്ക് കൂടുയുള്ളവരെ നോക്കാൻ എവിടെയാണ് സമയം. ഒരു പൈസപോലും ചെലവില്ലാത്ത കാര്യം പോലും അവർ ചെയ്തുതന്നില്ല.
സംസ്ഥാനത്തെ വടക്കൻ മേഖലയിൽ സ്ഥാപിതമായിട്ടുള്ള സർവ്വകലാശാലയ്ക്ക് ഗുരുദേവന്റെ പേരു നൽകാമെന്ന് പറഞ്ഞിരുന്നതാണ്. എന്നാൽ നാളിതുവരെ ചെയ്തില്ല. ഇത് ഈഴവ സമുദായത്തെ വേദനിപ്പിച്ചിട്ടുണ്ട്. ഭരണ- പ്രതിപക്ഷ കക്ഷികൾ ഒരു പോലെ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്തപ്പോൾ ബിജെപി മാത്രം പിന്നോട്ടു പോയത് ദേശീയ നേതൃത്വത്തിന് തന്നെ നാണക്കേടായി. യോഗം ജനറൽ സെക്രട്ടറിയുടെ ബിജെപി വിരുദ്ധ നിലപാടുകൾ കേരളത്തിലെ ഈഴവർ സ്വീകരിച്ചതാണോ ഹിന്ദു വോട്ട് ബിജെപിക്ക് കുറയാൻ കാരണമായതെന്ന ചോദ്യത്തിൽനിന്നും വെള്ളാപ്പള്ളി ഒഴിഞ്ഞുമാറി. എന്നാൽ ബിജെപിയുടെ ചില നിലപാടുകൾ ഈഴവർക്ക് കടുത്ത വേദനയുണ്ടാക്കിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.