- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണ്ടും തനിക്ക് പിണറായി വിജയനെ ഇഷ്ടമാണ്; ലാവലിൻ കേസിൽ കഴമ്പൊന്നുമില്ല; യോജിക്കാവുന്നത് ഇടതു പക്ഷത്തോടും; ബിജെപി കേരള ഘടകം ബിഡിജെഎസിനെ വഞ്ചിച്ചു; അവിടെ നടക്കുന്നത് അധികാര വടംവലിയും ഗ്രൂപ്പിസവും; വീണ്ടും തുറന്ന് പറച്ചിലുമായി വെള്ളാപ്പള്ളി
തിരുവനന്തപുരം: കേരളത്തിൽ ബി.ഡി.ജെ.എസിന് യോജിക്കാവുന്നത് ഇടതു പക്ഷത്തോടാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപിക്ക് ബി.ഡി.ജെ.എസിനോട് അയിത്തമാണ്. സംസ്ഥാനത്ത് എൻ.ഡി.എ മുന്നണി നിലവിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. നേരത്തെ മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിരൂക്ഷ വിമർശനങ്ങൾ ബിജെപിക്കെതിരെ വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു. മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കില്ലെന്നും പറഞ്ഞു. എന്നാൽ വെള്ളാപ്പള്ളിയുടെ നിലപാടുകളെ തള്ളുകയാണ് ബിഡിജെഎസ് പ്രസിഡന്റ് കൂടിയായ മകൻ തുഷാർ വെള്ളാപ്പള്ളി ചെയ്തത്. കേരളത്തിൽ എൻ.ഡി.എ സംവിധാനം നിലവിലില്ല. ബിജെപി കേരള ഘടകം ബി.ഡി.ജെ.എസിനെ വഞ്ചിച്ചു. അധികാര വടംവലിയും ഗ്രൂപ്പിസവുമാണ് സംസ്ഥാന ബിജെപിയിൽ നടക്കുന്നതെന്നും നേതാക്കൾ സ്വയം പ്രമാണിയാകാനാണ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. അവഗണന ഉണ്ടായിട്ടും ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ തുടരുന്നതിനു
തിരുവനന്തപുരം: കേരളത്തിൽ ബി.ഡി.ജെ.എസിന് യോജിക്കാവുന്നത് ഇടതു പക്ഷത്തോടാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപിക്ക് ബി.ഡി.ജെ.എസിനോട് അയിത്തമാണ്. സംസ്ഥാനത്ത് എൻ.ഡി.എ മുന്നണി നിലവിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. നേരത്തെ മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിരൂക്ഷ വിമർശനങ്ങൾ ബിജെപിക്കെതിരെ വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു. മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കില്ലെന്നും പറഞ്ഞു. എന്നാൽ വെള്ളാപ്പള്ളിയുടെ നിലപാടുകളെ തള്ളുകയാണ് ബിഡിജെഎസ് പ്രസിഡന്റ് കൂടിയായ മകൻ തുഷാർ വെള്ളാപ്പള്ളി ചെയ്തത്.
കേരളത്തിൽ എൻ.ഡി.എ സംവിധാനം നിലവിലില്ല. ബിജെപി കേരള ഘടകം ബി.ഡി.ജെ.എസിനെ വഞ്ചിച്ചു. അധികാര വടംവലിയും ഗ്രൂപ്പിസവുമാണ് സംസ്ഥാന ബിജെപിയിൽ നടക്കുന്നതെന്നും നേതാക്കൾ സ്വയം പ്രമാണിയാകാനാണ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. അവഗണന ഉണ്ടായിട്ടും ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ തുടരുന്നതിനു കാരണമെന്താണെന്ന ചോദ്യത്തിൽ ഇതായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഇടതുപക്ഷത്തെ എതിർക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്താനും മറന്നില്ല. പണ്ടും തനിക്ക് പിണറായി വിജയനെ ഇഷ്ടമാണ്. ലാവലിൻ കേസിൽ കഴമ്പൊന്നുമില്ലെന്ന് താൻ പണ്ടേ പറഞ്ഞതാണ്. അദ്ദേഹത്തിന്റെ സംഘടനാശേഷിയെ കുറച്ചു കാണാനാവില്ല-വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ഇന്ത്യ മുഴുവൻ കമ്യൂണിസം തകർന്നപ്പോഴും കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത് പിണറായി വിജയൻ കാരണമാണെന്നും കേരളത്തിൽ കമ്യൂണ്റ്റ് പ്രസ്ഥാനം ഉയർന്ന് നിൽക്കുന്നത് പിണറായിയുടെ വ്യക്തിപ്രഭാവത്തിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസിന് ഇടതുപക്ഷത്ത് നിന്ന് വാഗ്ദാനം ലഭിച്ചാൽ അവർ എൻ.ഡി.എ മുന്നണിയിൽ നിന്ന് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചോദ്യം ഉത്തരത്തിൽ വിശദീകരിച്ചു. ഇതിനോട് തുഷാർ വെള്ളാപ്പള്ളി എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി ഉയരുന്ന ചോദ്യം. നേരത്തെ വെള്ളാപ്പള്ളിയെ തള്ളിയ തുഷാർ ബിജെപി സംഖ്യം തുടരുമെന്നും അറിയിച്ചിരുന്നു. എന്നാൽ മലപ്പുറത്തെ എൻ ഡി എ കൺവെൻഷനിൽ എത്തിയതുമില്ല.
ഏതായാലും ബിജെപിയുമായി വെള്ളാപ്പള്ളി സഹകരിക്കില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. മൈക്രോ ഫിനാൻസ് ആരോപണത്തിൽ കുടങ്ങിയ വെള്ളാപ്പള്ളി ഇടതു പക്ഷത്തെ കുറച്ചുകാലമായി അനുകൂലിക്കുന്നുണ്ട്. വി എസ് അച്യുതാനന്ദനെ എതിർത്തും പിണറായി അനുകൂലിച്ചുമാണ് നിറഞ്ഞത്. അതിനിടെയാണ് ഇടതു പക്ഷമാണ് ബിഡിജെഎസിന് നല്ലതെന്ന പ്രസ്താവന നടത്തുന്നത്. നേരത്തെ ബിജെപി കേന്ദ്ര നേതൃത്വവുമായി തുഷാർ ചർച്ച നടത്തിയിരുന്നു. ബിഡിജെഎസിന് അർഹമായ അംഗീകാരം ഉടൻ നൽകുമെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ ഉറപ്പു കൊടുക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് വെള്ളാപ്പള്ളി തന്റെ നിലപാട് വിശദീകരിക്കുന്നത്.
മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളി നടേശനെ തള്ളി ബിജെപി നേതാവ് ഒ രാജഗോപാൽ രംഗത്ത് വരികയും ചെയ്തു. മലപ്പുറത്ത് ബിജെപി സ്ഥാനാർത്ഥി പരാജയപ്പെടുമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന മുഖവിലക്കെടുക്കേണ്ടില്ലെന്ന് രാജഗോപാൽ പ്രതികരിച്ചു. എൻഡിഎ യെ കുറിച്ച് പറയാൻ വെള്ളാപ്പള്ളി ആരുമല്ല.പുറത്തു നിന്നുള്ള ഒരാളുടെ വാക്കുകൾ മുഖ വിലക്കെടുക്കേണ്ടതില്ലെന്നും ഒ രാജഗോപാൽ വിശദീകരിച്ചു.സംസ്ഥാന നേതാക്കൾ മത്സരിക്കേണ്ട സാഹചര്യം മലപ്പുറത്തില്ലെന്നും രാജഗോപാൽ വ്യക്തമാക്കുകയും ചെയ്തു.
ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് മുന്നണിയിൽ ആലോചിക്കാതെയാണെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു.ബിജെപിയെ കാത്തിരിക്കുന്നത് വൻ പരാജയമാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടതുപക്ഷത്തേക്കുള്ള കൂറ് വ്യക്തമാക്കുന്നത്.