കോട്ടയം:ബിഡിജെഎസ് എൻഡിഎ മുന്നണിയിൽ തുടരുന്നതാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് താത്പര്യമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ കേരളത്തിലെ ബിജെപി നേതൃത്വം ഇത് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് ബിഡിജെഎസ് ആണെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.