തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പ്രചരണ രംഗത്തേക്ക് കടന്ന ബിജെപിയെ വെട്ടിലാക്കി വെള്ളാപ്പള്ളി നടേശന്റെ വിമർശനം. ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് മുന്നണിയിൽ ആലോചിക്കാതെയാണ്. ബജെപി സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല. ബിജെപി മുന്നണി മര്യാദ ലംഘിച്ചെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

തിരുവനന്തപുരം: മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കേണ്ട ബാദ്ധ്യത ബിഡിജെഎസ്സിന് ഇല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻ ഡി എ സ്ഥാനാർത്ഥിയായല്ല, ബിജെപി സ്ഥാനാർത്ഥിയായാണ് എൻ ശ്രീപക്രാശിനെ പ്രഖ്യാപിച്ചത്.
മുന്നണിമര്യാദകളുടെ ലംഘനമാണ് നടന്നതെന്നും വെള്ളാപ്പള്ളി നടേശൻ ഏഷ്യനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പങ്കെടുത്ത വേളയിലാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായ പ്രകടനം. ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് മുന്നണിയിൽ ആലോചിക്കാതെയാണ്. ബജെപി സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല. ബിജെപി മുന്നണി മര്യാദ ലംഘിച്ചു.

കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസിനെ വിഴുങ്ങാമെന്ന് ബിജെപി കരുതേണ്ട. ബിഡിജെഎസ് അണികൾ ബിജെപിയിൽ ലയിക്കുമെന്നും കരുതേണ്ട. ബിഡിജെഎസ് കേരളത്തിൽ ബിജെപിയെക്കാൾ കരുത്തുള്ള പാർട്ടിയാണ്. ഏത് മുന്നണിയുമായി സഹകരിക്കാനും ഭാവിയിൽ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം എൻഡിഎയിൽ ആലോചിച്ച ശേഷമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയുമായി സ്ഥാനാർത്ഥി ലിസ്റ്റിനെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ ഔപചാരികമായി എൻഡിഎ യോഗം കൂടിയിട്ടില്ല. മലപ്പുറത്തെ ശ്രീപ്രകാശ് എൻഡിഎ സ്ഥാനാർത്ഥി തന്നെയാണെന്നും രമേശ് വിശദമാക്കി.

കേരളത്തിലെ എൻഡിഎ നേതൃത്വം മാർച്ച് പത്തിന് ഡൽഹിയിൽ കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. ബിഡിജെഎസിനുള്ള വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന കാരണത്താൽ തുഷാർ വെള്ളാപ്പള്ളി ഈ എൻഡിഎ സംഘത്തിൽ നിന്നൊഴിവായിരുന്നു. പകരം ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി ബാബു സംഘത്തിലുണ്ടാകും എന്നാണ് അറിയിച്ചിരുന്നത്.

എന്നാൽ രാവിലെ എൻഡിഎ വൈസ് ചെയർമാനും എംപിയുമായ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയിലും ബിഡിജെഎസ് വിട്ടുനിന്നിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു എൻഡിഎയുടെ ഡൽഹിയാത്ര. ഇതിന് പിന്നാലെയാണ് ബിജെപിയുമായുള്ള അസാരസ്യങ്ങൾ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും പരസ്യമായി പ്രകടിപ്പിച്ച് തുടങ്ങിയത്.