- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ(എം) ഏര്യാ കമ്മറ്റി തുടങ്ങിയ സ്വാന്തന പരിചരണ പ്രസ്ഥാനത്തിന്റെ ഉദ്ഘാടകനായി എത്തിയത് സിപിഎമ്മിനെ തകർക്കാൻ കേരളം മുഴുവൻ ഓടി നടന്ന വെള്ളാപ്പള്ളി നടേശൻ; എസ് എൻ ഡി പി നേതാവിന്റെ 50,000 സംഭാവനയും പാർട്ടിക്ക് ആശ്വാസമായി
കണിച്ചുകുളങ്ങര: എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സിപിഎമ്മിന്റെ സാന്ത്വന പരിചരണ പരിപാടിയുടെ ഉദ്ഘാടകനായി. പരിപാടിക്ക് സംഭാവനയായി അരലക്ഷം രൂപയും നൽകി. സിപിഐ(എം). കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കെ.കെ.കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആരോഗ്യസേവനകേന്ദ്രത്തിന്റെ ഉദ്ഘാടനമാണ് വെള്ളാപ്പള്ളി നിർവഹിച്ചത്. അങ്ങനെ വെള്ളാപ്പള്ളി സിപിഎമ്മിന് പ്രിയപ്പെട്ടവനായി. മൈക്രോ ഫിനാൻസ് അഴിമതിയിൽ വെള്ളാപ്പള്ളിയെ അകത്തിടുമെന്ന സിപിഐ(എം) പ്രഖ്യാപനം ഇനി നടക്കില്ലെന്നും വിലയിരുത്താം. ഉദ്ഘാടന പ്രസംഗത്തിൽ വെള്ളാപ്പള്ളി രാഷ്ട്രീയം പറഞ്ഞില്ല. സിപിഎമ്മിന്റെ സാന്ത്വന പരിചരണ പരിപാടികളെ പ്രശംസിച്ചു. കിടപ്പുരോഗികളുടെ പരിചരണത്തിലും സംരക്ഷണത്തിലും സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ പ്രസിഡന്റായുള്ള കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായാണ് സിപിഐ(എം). സംഘടന ആരോഗ്യസേവനകേന്ദ്രം തുറന്നത്. വെള്ളാപ്പള്ളിയുടെ കണിച്ചു
കണിച്ചുകുളങ്ങര: എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സിപിഎമ്മിന്റെ സാന്ത്വന പരിചരണ പരിപാടിയുടെ ഉദ്ഘാടകനായി. പരിപാടിക്ക് സംഭാവനയായി അരലക്ഷം രൂപയും നൽകി. സിപിഐ(എം). കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കെ.കെ.കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആരോഗ്യസേവനകേന്ദ്രത്തിന്റെ ഉദ്ഘാടനമാണ് വെള്ളാപ്പള്ളി നിർവഹിച്ചത്. അങ്ങനെ വെള്ളാപ്പള്ളി സിപിഎമ്മിന് പ്രിയപ്പെട്ടവനായി. മൈക്രോ ഫിനാൻസ് അഴിമതിയിൽ വെള്ളാപ്പള്ളിയെ അകത്തിടുമെന്ന സിപിഐ(എം) പ്രഖ്യാപനം ഇനി നടക്കില്ലെന്നും വിലയിരുത്താം.
ഉദ്ഘാടന പ്രസംഗത്തിൽ വെള്ളാപ്പള്ളി രാഷ്ട്രീയം പറഞ്ഞില്ല. സിപിഎമ്മിന്റെ സാന്ത്വന പരിചരണ പരിപാടികളെ പ്രശംസിച്ചു. കിടപ്പുരോഗികളുടെ പരിചരണത്തിലും സംരക്ഷണത്തിലും സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ പ്രസിഡന്റായുള്ള കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായാണ് സിപിഐ(എം). സംഘടന ആരോഗ്യസേവനകേന്ദ്രം തുറന്നത്. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലുള്ള വീടിനു മുന്നിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടുത്തെ സിപിഎമ്മുകാരായിരുന്നു വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ഇതെന്നാണ് സൂചന.
ചടങ്ങിൽ സിപിഐ(എം). ഏരിയ കമ്മിറ്റി അംഗം പി.ജെ.കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. സിപിഐ(എം). ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം വി.ജി.മോഹനൻ, ഏരിയ കമ്മിറ്റി അംഗം എം.സന്തോഷ്‌കുമാർ, വളവനാട് ലക്ഷ്മി നാരായണ എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പ്രകാശ് സ്വാമി, കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറി ധനേശൻ പൊഴിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. വെള്ളാപ്പള്ളി നൽകിയ തുക ന്യായവിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സ്റ്റോർ തുടങ്ങാൻ ഉപയോഗിക്കുമെന്ന് ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണൻ അറിയിച്ചു. വെള്ളാപ്പള്ളിയിൽ നിന്ന് സംഭാവനയും വാങ്ങിയതോടെ പാർട്ടി ഇനി എസ് എൻ ഡി പി ജനറൽ സെക്രട്ടറിയെ ഉപദ്രവിക്കില്ലെന്നും വ്യക്തമാവുകായണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനും സിപിഎമ്മിനും എതിരെ വോട്ട് പിടിച്ച വ്യക്തിയാണ് വെള്ളാപ്പള്ളി. അതിരൂക്ഷമായ വിമർശനമാണ് സിപിഎമ്മിനെതിരെ നടത്തിയത്. ബിജെപി പാളയത്തിലെത്തിയ വെള്ളാപ്പള്ളിയെ സിപിഎമ്മും പരിഹസിച്ചു. ഇതിനെടയാണ് മൈക്രോ ഫിനാൻസ് വിഷയം ചൂടു പിടിച്ചത്. അധികാരത്തിലെത്തിയാൽ വെള്ളാപ്പള്ളിയെ അകത്താക്കുമെന്നും പറഞ്ഞു. എന്നാൽ ഒന്നും നടന്നില്ലെന്ന് മാത്രമല്ല. സിപിഐ(എം) വെള്ളാപ്പള്ളിക്ക് പിറകെയാണെന്നതാണ് പുതിയ സംഭവം തെളിയിക്കുന്നത്. സാന്ത്വന പരിചരണത്തിൽ രാഷ്ട്രീയമില്ലെന്നും അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ വിളിച്ചതെന്നും സിപിഐ(എം) പറയുന്നു. എന്നാൽ വെള്ളാപ്പള്ളിയെ ഇടതുപക്ഷത്ത് നിർത്താൻ തന്നെയാണ് സിപിഐ(എം) ശ്രമമെന്നാണ് സൂചന.
ബിജെപിയുമായി തെറ്റിയ വെള്ളാപ്പള്ളി യുഡിഎഫിന്റെ ക്യാമ്പിലെത്തുമെന്ന് സൂചനയുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ചരടു വലിക്ക് പിന്നിൽ. അതിനിടെയാണ് സിപിഎമ്മും വെള്ളാപ്പള്ളിയുമായി സൗഹൃദത്തിലാകാൻ ശ്രമിക്കുന്നത്.