- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈഴവനായിട്ടും സമുദായത്തിനായിഒന്നും ചെയ്തിട്ടില്ല; അതുകൊണ്ടു തിരിച്ച് സഹായമൊന്നും കെ ബാബു പ്രതിക്ഷിക്കേണ്ടാ; ഷണ്ഡനായ കോൺഗ്രസ് നേതാവിന്റെ 'നോ കമന്റ്സ്' നിലപാട് ഹൈക്കമാൻഡിനു മുന്നിൽ ക്ലീൻ ഇമേജ് കിട്ടാൻ....; മുൻ എക്സൈസ് മന്ത്രിയുടെ വീട്ടിലെ റെയ്ഡിൽ വെള്ളാപ്പള്ളി മറുനാടനോട്
ആലപ്പുഴ: മുന്മന്ത്രി കെ ബാബു ഈഴവനാണെങ്കിലും അയാളെക്കൊണ്ട് ഈഴവ സമുദായത്തിന് യാതൊരു ഗുണം ഉണ്ടായിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മറുനാടന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. അയാൾ അധികാരത്തിന്റെ പല മേഖലയിലുമെത്തിപ്പെട്ടത് ഈ സമുദായത്തിന്റെ കൂടി വോട്ടുകൾ വാങ്ങിയാണ്. എന്നാൽ നാളിതുവരെ ഈ സമുദായത്തിന്റെ ഉന്നമനത്തിനായി ഒന്നു ചെയ്തിട്ടില്ല. ഇക്കാര്യം സംസ്ഥാനത്തുള്ള മുഴുവൻ ഈഴവർക്കും അറിവുള്ള കാര്യമാണ്. സമുദായത്തിന് ഒരു അവസരം കൈവന്നപ്പോൾ അവർ അത് പ്രയോഗിച്ചു. ബാബു നിയമസഭയിൽനിന്നും ഔട്ടായി. ഇനിയെങ്കിലും ബാബു ഇക്കാര്യങ്ങൾ തിരിച്ചറിയണം. ഇപ്പോൾ ഈഴവർക്ക് ഒരു കൂട്ടായ്മയും സംഘടനാശക്തിയുമുണ്ട്. അതുകൊണ്ടുതന്നെ ബാബു ഈഴവനാണെങ്കിലും ബാർക്കോഴയിൽപ്പെട്ട് കുരുക്കിലായ ബാബുവിനെ രക്ഷിക്കേണ്ട ചുമതല എസ് എൻ ഡി പി യോഗത്തിനില്ല. മറിച്ച് ബാബുവിനെ രക്ഷിക്കേണ്ട ബാധ്യതയുള്ള കോൺഗ്രസ് പുറംതിരിഞ്ഞുനിൽക്കുന്നു. അതിനു കാരണം ആ പാർട്ടിയല്ല. ആ പാർട്ടിയെ നയിക്കു
ആലപ്പുഴ: മുന്മന്ത്രി കെ ബാബു ഈഴവനാണെങ്കിലും അയാളെക്കൊണ്ട് ഈഴവ സമുദായത്തിന് യാതൊരു ഗുണം ഉണ്ടായിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മറുനാടന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
അയാൾ അധികാരത്തിന്റെ പല മേഖലയിലുമെത്തിപ്പെട്ടത് ഈ സമുദായത്തിന്റെ കൂടി വോട്ടുകൾ വാങ്ങിയാണ്. എന്നാൽ നാളിതുവരെ ഈ സമുദായത്തിന്റെ ഉന്നമനത്തിനായി ഒന്നു ചെയ്തിട്ടില്ല. ഇക്കാര്യം സംസ്ഥാനത്തുള്ള മുഴുവൻ ഈഴവർക്കും അറിവുള്ള കാര്യമാണ്. സമുദായത്തിന് ഒരു അവസരം കൈവന്നപ്പോൾ അവർ അത് പ്രയോഗിച്ചു. ബാബു നിയമസഭയിൽനിന്നും ഔട്ടായി. ഇനിയെങ്കിലും ബാബു ഇക്കാര്യങ്ങൾ തിരിച്ചറിയണം.
ഇപ്പോൾ ഈഴവർക്ക് ഒരു കൂട്ടായ്മയും സംഘടനാശക്തിയുമുണ്ട്. അതുകൊണ്ടുതന്നെ ബാബു ഈഴവനാണെങ്കിലും ബാർക്കോഴയിൽപ്പെട്ട് കുരുക്കിലായ ബാബുവിനെ രക്ഷിക്കേണ്ട ചുമതല എസ് എൻ ഡി പി യോഗത്തിനില്ല. മറിച്ച് ബാബുവിനെ രക്ഷിക്കേണ്ട ബാധ്യതയുള്ള കോൺഗ്രസ് പുറംതിരിഞ്ഞുനിൽക്കുന്നു. അതിനു കാരണം ആ പാർട്ടിയല്ല. ആ പാർട്ടിയെ നയിക്കുന്ന ഷണ്ഡനായ വ്യക്തിയുടെ കുഴപ്പമാണ്. ഇയാൾ പാർട്ടി ഇല്ലായ്മ ചെയ്യാൻ കോപ്പുകൂട്ടന്ന പണി തുടങ്ങിയിട്ടു കാലം കുറെയായി. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കോൺഗ്രസിന്റെ സർവ്വനാശമാണ് സുധീരന്റെ ലക്ഷ്യം.. അതിനായി അയാൾ പണിയെടുക്കും. ഇപ്പോൾ കോൺഗ്രസിന്റെ ശാപം സുധീരൻ തന്നെയാണ്. അമ്മായിയമ്മ ചത്താലും വേണ്ടീല്ല. നാത്തൂന്റെ കരച്ചിൽ കണ്ടാൽ മതിയെന്ന തരത്തിലാണ് സുധീരൻ പ്രവർത്തിക്കുന്നത്.
സുധീരൻ എപ്പോഴെല്ലാം കേരളത്തിൽ പാർട്ടിയുടെ തലപ്പത്തും അധികാരത്തിലുമെത്തിയിട്ടുണ്ടോ ആപ്പോഴൊക്കെ പാർട്ടിയെ നശിപ്പിക്കാൻ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. കോൺഗ്രസിലെ ഭീഷ്മാചാര്യൻ കരുണാകരന് പണികൊടുത്ത ആളാണ് സുധീരൻ. പിന്നെ പറയാനുണ്ടോ ? ഇയാൾ കേരള നിയമസഭയുടെ സ്പീക്കറായിരുന്ന കാലത്ത് കരുണാകരൻ സാറിനെ പുകയ്ക്കാൻ എന്തൊക്കെ കുതന്ത്രങ്ങളാണ്് മെനഞ്ഞത്. പക്ഷെ കരുണാകരൻ അതിനെയൊക്കെ അതിജീവിച്ചു. കരുണാകരനോളം ചങ്കുറപ്പുള്ള ഒരു കോൺഗ്രസുകാരനും ആ പാർട്ടിയിലില്ല. അതുകൊണ്ടാണ് സുധീരൻ സംസ്ഥാന കോൺഗ്രസിന്റെ പ്രസിഡന്റായി വന്നത്. കോൺഗ്രസിന് എവിടെയാണ് ഇപ്പോൾ ഹൈക്കമാണ്ടുള്ളത്. ഇതെല്ലാം കേരളത്തിൽതന്നെയാണ്. ഇന്ത്യയുടെ എവിടെയാണ് ഇപ്പോൾ ഈ പാർട്ടി ഉള്ളത്. അതെങ്കിലും തിരിച്ചറിഞ്ഞ് ഉമ്മചാണ്ടിയും രമേശും ചേർന്ന് പ്രവർത്തിച്ച് ഇയാളെ തളയ്‌ക്കേണ്ടതായിരുന്നു. യു ഡി എഫിനൊപ്പം നിന്ന് സി പി എമ്മിനുവേണ്ടി പണിയെടുക്കലാണ് ഇയാളുടെ പണി. സംഭവങ്ങൾ ഓരോന്നായി പരിശോധിക്കാൻ കഴിയുന്നതാണ്.
കരിമണൽ വിഷയത്തിൽ ഇയാൾ എന്തു നിലപാടാണ് എടുത്തത്. ഇയാൾ യു ഡി എഫ് വോട്ടുകൊണ്ട് ജയിച്ചശേഷം സി പി എമ്മിനൊപ്പം നിന്ന് സർക്കാരിനെതിരെ സമരം ചെയ്തു. കരിമണൽ വിഷയത്തിൽ യു ഡി എഫിനെതിരായി നിലപാടെടുത്ത സുധീരനെ കോൺഗ്രസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ലീഗും മറ്റ് ഘടകകക്ഷികളും ചേർന്ന് അറിഞ്ഞു പണിതു. അതോടെ ഒടുക്കമായതാണ്. ഇപ്പോൾ ആർക്കും വേണ്ടാത്ത ഇയാളെ വീണ്ടും ഹൈക്കമാൻഡ് നൂലിൽക്കെട്ടി ഇറക്കി. അതോടെ അയാൾ വീണ്ടും പാർട്ടിയെ കുളംതോണ്ടാൻ തുടങ്ങി.
ഇപ്പോൾ യു ഡി എഫിനെ പ്രതിസന്ധിയിലാക്കിയ ബാർ വിഷയം സുധീരന്റെ സൃഷ്ടിയാണ്. ഇയാൾ തന്നെയാണ് ഭൂമി ഇടപാടും പ്രതിപക്ഷ നേതാവിനെ പോലെ പ്രവർത്തിച്ച് പുറത്തുകൊണ്ടുവന്നത്. ബാബുവിന്റെ വിഷയത്തിൽ ഇപ്പോൾ നോ കമന്റ് പറഞ്ഞ് തടിതപ്പുന്ന സുധീരന്റെ നിലപാട് തന്ത്രമാണെന്ന് ആരും കരുതരുത്. മൗനത്തിലൂടെ ബാബു കുറ്റക്കാരനാണെന്ന് പുറം ലോകത്തെ അറിയിക്കുകയാണ് സുധീരൻ. അതുവഴി തെരഞ്ഞൈടുപ്പിന് മുമ്പ് ബാബുവിനെതിരെ താൻ നടത്തിയ പരാമർശങ്ങൾ ശരിയാണെന്ന് കേരളത്തിലെ ജനങ്ങളെ അറിയിക്കുകയും ഹൈക്കമാന്റിന് മുന്നിൽ ക്ലീൻ ഇമേജ് നേടുകയും ചെയ്യലാണ് ലക്ഷ്യം. ഏതായാലും ബാർ വിഷയത്തിൽ ബാബു തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അയാൾ അനുഭവിക്കട്ടെ. ഇക്കാര്യത്തിൽ ഈഴവ സമുദായത്തിൽനിന്ന് യാതൊരു സഹായവും ബാബു പ്രതീക്ഷിക്കേണ്ടെന്ന് പറയാനേ തരമുള്ളുവെന്ന് വെള്ളാപ്പള്ളി പറയുന്നു.