- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി സ്വകാര്യ കമ്പനിയായി മാറി; ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂ; ബിഡിജെഎസ് ഇടതുമുന്നണിയിൽ ചേരണം; തുഷാറിനെ പരസ്യമായി ഉപദേശിച്ച് വെള്ളാപ്പള്ളി നടേശൻ; മോദിയിൽ നിന്നും സ്ഥാനങ്ങൾ നേടാനുള്ള സമ്മർദ്ദമെന്ന് വിലയിരുത്തി ബിജെപി: കേരളത്തിലെ എൻഡിഎ നേരിടുന്നത് വമ്പൻ പ്രതിസന്ധി
ആലപ്പുഴ : ബി.ഡി.ജെ.എസ് എൻഡിഎ വിട്ട് ഇടതുമുന്നണിയിൽ ചേരണമെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപി കേരളത്തിൽ പ്രൈവറ്റ് കമ്പനിയായി മാറിയെന്നും പിണറായി വിജയൻ 10 വർഷം കേരളം ഭരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ചേർത്തലയിൽ ഇന്ന് എൻഡിഎ യോഗം ചേരാനിരിക്കെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി മോദി. തുഷാറിനെ കേന്ദ്രമന്ത്രിയാക്കാൻ ലക്ഷ്യമിട്ടാണ് വെള്ളാപ്പള്ളി പാർട്ടിയുണ്ടാക്കി ബിജെപി പക്ഷത്ത് എത്തിയത്. എന്നാൽ തുഷാറിന് ഒരു സ്ഥാനവും നൽകിയതുമില്ല. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം എത്തിയത്. ഇന്ന് ചേരുന്ന യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ കുമ്മനം നടത്താനിരിക്കുന്ന 'ജനരക്ഷാ യാത്ര'യിലേയ്ക്ക് ബി.ഡി.ജെ.എസിനെ ക്ഷണിക്കാനിരിക്കെയാണ് വെള്ളാപ്പള്ളിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രതികരണം എത്തിയിരിക്കുന്നത്. ബിജെപി സ്വകാര്യ കമ്പനിയായി മാ
ആലപ്പുഴ : ബി.ഡി.ജെ.എസ് എൻഡിഎ വിട്ട് ഇടതുമുന്നണിയിൽ ചേരണമെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപി കേരളത്തിൽ പ്രൈവറ്റ് കമ്പനിയായി മാറിയെന്നും പിണറായി വിജയൻ 10 വർഷം കേരളം ഭരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ചേർത്തലയിൽ ഇന്ന് എൻഡിഎ യോഗം ചേരാനിരിക്കെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി മോദി. തുഷാറിനെ കേന്ദ്രമന്ത്രിയാക്കാൻ ലക്ഷ്യമിട്ടാണ് വെള്ളാപ്പള്ളി പാർട്ടിയുണ്ടാക്കി ബിജെപി പക്ഷത്ത് എത്തിയത്. എന്നാൽ തുഷാറിന് ഒരു സ്ഥാനവും നൽകിയതുമില്ല. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം എത്തിയത്.
ഇന്ന് ചേരുന്ന യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ കുമ്മനം നടത്താനിരിക്കുന്ന 'ജനരക്ഷാ യാത്ര'യിലേയ്ക്ക് ബി.ഡി.ജെ.എസിനെ ക്ഷണിക്കാനിരിക്കെയാണ് വെള്ളാപ്പള്ളിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രതികരണം എത്തിയിരിക്കുന്നത്. ബിജെപി സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂ. ബിഡിജെഎസ് ഇടതുമുന്നണിയിൽ ചേരണം. അവരാണ് ബിഡിജെഎസിനു പറ്റിയ മുന്നണി. ഇതിനു സി.പി.എം അവസരം നൽകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടുന്നു. ബിജെപി ബിഡിജെഎസ് ബന്ധം കാര്യമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ നിലപാട്.
നിയമസഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎ മുന്നണിക്കും നിർണായകമായ സ്വാധീനമുണ്ടാക്കാൻ ബിഡിജെഎസിന്റെ പ്രവർത്തനം ഗുണം ചെയ്തിട്ടുണ്ടെന്നും എന്നാൽ, അന്നു നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായില്ലെന്നുമുള്ള ആരോപണങ്ങൾ ബിഡിജെഎസ് ഒളിഞ്ഞും തെളിഞ്ഞും ബിജെപിക്കെതിരെ ആരോപിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തിട്ട് അവ നൽകിയില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിനെ വഞ്ചിച്ചതായും വെള്ളാപ്പള്ളി നടേശൻ വിലയിരുത്തുന്നു. ലോക്‌സഭാ സീറ്റ് വിഭജനത്തിൽ ബിഡിജെഎസ് ആവശ്യപ്പെടുന്നത് ഏഴു സീറ്റുകളാണ്.
എന്നാൽ ആറ്റിങ്ങലും ആലപ്പുഴയും നൽകാമെന്നാണ് ബിജെപി പറയുന്നത്. പത്തനംതിട്ട, തൃശൂർ, പാലക്കാട് മണ്ഡലങ്ങൾ സംബന്ധിച്ചാണ് തർക്കം. ഇവ ഒരിക്കലും ബിജെപി വിട്ടു നൽകില്ല. ഈ തർക്കം മുറുകുന്നതിനെടായണ് വെള്ളാപ്പള്ളിയുടെ പുതിയ വെളിപ്പെടുത്തൽ. ബിഡിജെഎസിനും വെള്ളാപ്പള്ളിക്കും നിരവധി സ്ഥാനങ്ങൾ ബിജെപി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. വെള്ളാപ്പള്ളിയെ ഗവർണ്ണറാക്കണമെന്നും ബിഡിജെഎസ് ആവശ്യപ്പെട്ടു. എന്നാൽ സുരേഷ് ഗോപിയെ എംപിയാക്കിയപ്പോൾ പോലും തുഷാറിനെ ബിജെപി പരിഗണിച്ചില്ല. അമിത് ഷായുടെ നേരിട്ട് ഇടപെട്ടലുകളിലൂടെ തുഷാറിനെ സമന്വയിപ്പിച്ച് ബിജെപി നിർത്തുകയും ചെയ്തു.
കേരളത്തിലെ എൻഡിഎയുടെ കൺവീനറാണ് തുഷാർ. ഇതു മാത്രമാണ് ബിജെപി നൽകിയ ഏക സ്ഥാനം. സുഭാഷ് വാസു അടക്കമുള്ളവർക്ക് നൽകാമെന്ന് പറഞ്ഞതൊന്നും നൽകിയില്ല. ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളി ബിജെപിയെ തള്ളിപ്പറയുന്നത് സമ്മർദ്ദ തന്ത്രമാണെന്ന വിലയിരുത്തലുമുണ്ട്. കേന്ദ്രത്തിൽ നിന്ന് പരമാവധി ആനുകൂല്യം നേടിയെടുക്കാനാണ് ശ്രമമെന്ന് ബിജെപി പറയുന്നു. പക്ഷേ വെള്ളാപ്പള്ളിയെ തൽകാലം പരസ്യമായി ബിജെപിക്കാർ ആരും വിമർശിക്കില്ല. മെഡിക്കൽ കോഴ വിവാദം ബിജെപിക്കെതിരെ തിരിച്ചുവിട്ടത് വെള്ളാപ്പള്ളിയാണെന്നും ബിജെപി നേതാക്കളിൽ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. എൻഡിഎയെ കേരളത്തിൽ അപ്രസക്തമാക്കാനാണ് സിപിഎമ്മിനായി ബിജെപി ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ വാദം.
കേരളത്തിലെ എൻഡിഎയിൽ ബിജെപി കഴിഞ്ഞാൽ പ്രബല ശക്തി ബിഡിജെഎസാണ്. ബിഡിജെഎസിനെ ഇടതു പക്ഷത്ത് എത്തിച്ചാൽ കേരളത്തിലെ എൻഡിഎ തളരും. കൂടുതൽ പേർ ബിജെപി മുന്നണയിൽ ഇതോടെ എത്തുന്നതും തടയാമെന്നാണ് സി.പി.എം വിലയിരുത്തൽ. കേരളാ കോൺഗ്രസ് മാണിയെ എൻഡിഎയിൽ എടുക്കാൻ അമിത് ഷാ ശ്രമം ശക്തമാക്കിയിട്ടുണ്ട്. വെള്ളാപ്പള്ളിയിലൂടെ ഈ ശ്രമത്തെ തടയനാണ് സി.പി.എം ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.