- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ സർക്കാരിന് വിട്ടുകൊടുക്കുമെന്ന് വെള്ളാപ്പള്ളി! കരുണാകരന് ശേഷം പിണറായിയാണ് കേരളം കണ്ട ഏറ്റവും ശക്തനായ നേതാവെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി; കേസ് ഒഴിവിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി സമുദായ നേതാവ്
കൊല്ലം: എങ്ങനേയും മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സിലേക്ക് കയറി മൈക്രോ ഫിനാൻസ് കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കം. ഇതിന് വേണ്ടി ഏത് അറ്റം വരേയും പോകാൻ അദ്ദേഹം തയ്യാറാണ്. കഴിഞ്ഞ ദിവസത്തെ പിണറായി സ്തുതി അതിരുവിട്ടെങ്കിലും സമുദായ നേതാവിന്റെ ഭയപ്പാടാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് വിലയിരുത്തലുകൾ. ബിജെപി ക്യാമ്പ് വിട്ട് സിപിഎമ്മിനൊപ്പം ചേരുകയാണ് നല്ലതെന്ന നിലപാടിലേക്ക് വെള്ളാപ്പള്ളി മാറുകയാണ്. മൈക്രോ ഫിനാൻസ് കേസിലെ അറസ്റ്റ് ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് വെള്ളാപ്പള്ളിയെന്നതാണ് യാഥാർത്ഥ്യം. സർക്കാർ ആവശ്യപ്പെട്ടാൽ എസ്.എൻ.ഡി.പി. യോഗത്തിനു കീഴിലുള്ള സ്കൂളുകളും കോളജുകളും കൊടുക്കാൻ തയാറാണെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ഇതിന് തെളിവാണ്. പ്രവേശനത്തിനു മാനേജുമെന്റുകൾ പണം വാങ്ങരുതെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നു. കെ. കരുണാകരൻ കഴിഞ്ഞാൽ അടുത്ത ലീഡർ പിണറായി വിജയനാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പണ്ട് കരുണാകരൻ എന്ന
കൊല്ലം: എങ്ങനേയും മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സിലേക്ക് കയറി മൈക്രോ ഫിനാൻസ് കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കം. ഇതിന് വേണ്ടി ഏത് അറ്റം വരേയും പോകാൻ അദ്ദേഹം തയ്യാറാണ്. കഴിഞ്ഞ ദിവസത്തെ പിണറായി സ്തുതി അതിരുവിട്ടെങ്കിലും സമുദായ നേതാവിന്റെ ഭയപ്പാടാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് വിലയിരുത്തലുകൾ. ബിജെപി ക്യാമ്പ് വിട്ട് സിപിഎമ്മിനൊപ്പം ചേരുകയാണ് നല്ലതെന്ന നിലപാടിലേക്ക് വെള്ളാപ്പള്ളി മാറുകയാണ്. മൈക്രോ ഫിനാൻസ് കേസിലെ അറസ്റ്റ് ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് വെള്ളാപ്പള്ളിയെന്നതാണ് യാഥാർത്ഥ്യം.
സർക്കാർ ആവശ്യപ്പെട്ടാൽ എസ്.എൻ.ഡി.പി. യോഗത്തിനു കീഴിലുള്ള സ്കൂളുകളും കോളജുകളും കൊടുക്കാൻ തയാറാണെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ഇതിന് തെളിവാണ്. പ്രവേശനത്തിനു മാനേജുമെന്റുകൾ പണം വാങ്ങരുതെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നു. കെ. കരുണാകരൻ കഴിഞ്ഞാൽ അടുത്ത ലീഡർ പിണറായി വിജയനാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പണ്ട് കരുണാകരൻ എന്ന ഒരു ലീഡറേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് രണ്ടാമതൊരു ലീഡർ കൂടി ഉണ്ടായിരിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ നിന്നും ശക്തനായ, പ്രായോഗികതയുള്ള ലീഡറായി പിണറായി മാറിയിരിക്കുന്നുവെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. തനിക്ക് ഇഷ്ടമുള്ള നേതാവാണ് പിണറായി വിജയൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പണം വാങ്ങരുതെന്ന നിലപാടിനോട് താൻ യോജിക്കുന്നതായും സർക്കാർ ആവശ്യപ്പെട്ടാൽ എസ്എൻഡിപിയുടെ സ്കൂളുകളും കോളേജുകളും വിട്ടുനൽകാൻ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തിലും പിണറായിക്ക് അനുകൂലമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇതെല്ലാം മൈക്രോ ഫിനാൻസ് കേസിനെ ഭയന്നാണെന്നാണ് വിലയിരുത്തൽ. എസ് എൻ ഡി പി യോഗത്തിന്റെ ബിഡിജെഎസ് എന്ന പാർട്ടിയിലും ഇത് അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പാർട്ടി പിളർപ്പിലേക്കാണെന്നാണ് സൂചന. ബിജെപി ക്യാമ്പ് വിടാൻ വെള്ളാപ്പള്ളി തയ്യാറെടുക്കുന്നതാണ് ഇതിന് കാരണം. ഇടത് സർക്കാരിനെതിരെ ബിജെപി നടത്തുന്ന സമരവുമായി ബിഡിജെഎസ് സഹകരിക്കുന്നില്ല. ഇത് ബിജെപിയേയും ചൊടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി പിണറായി വിജയൻ ചുമതല ഏറ്റപ്പോൾ മുതൽ വെള്ളാപ്പള്ളി പിണറായിയെ പിന്തുണയ്ക്കുകയാണ്. ഇത് ശരിയാകില്ലെന്നാണ് ബിജെപി പക്ഷം.
മൈക്രോ ഫിനാൻസ് കേസുകളിലെ വിജിലൻസ് അന്വേഷണം അട്ടിമറിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായിയുമായി വെള്ളാപ്പള്ളി രഹസ്യകൂടിക്കാഴ്ച നടത്തിയ വാർത്ത മംഗളവും റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത വെള്ളാപ്പള്ളി സ്ഥിരീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി വിലപേശൽ നടത്തി തുഷാറിനെ കേന്ദ്രമന്ത്രിയാക്കാൻ വെള്ളാപ്പള്ളി ശ്രമിച്ചിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ല. ഇതിനിടെ മൈക്രോ ഫിനാൻസ് അഴിമതിയുമെത്തി. ഈ സാഹചര്യത്തിൽ സിപിഎമ്മുമായി അടുക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ.
എസ് എൻ കോളേജിലെ പരിപാടിക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതും ഇതിന്റെ ഭാഗമാണെന്ന് സംഘപരിവാർ കാണുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിലെ പിളർപ്പിന്റെ സൂചന നൽകി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടും എത്തുന്നത്.